എറണാകുളം: ഉപയോഗശൂന്യമായ പാറമടയിൽ വീണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. അയാംമ്പുഴ പോട്ട ബ്രാഞ്ച് സെക്രട്ടറി കെ.ജെ ഷാജിയാണ് പാറമടയിൽ വീണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ പാറമടക്ക് സമീപം കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് അപകടം.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി പാറക്കുളത്തിൽ വീണ് മരിച്ചു - പാറക്കുളത്തിൽ വീണ് മരിച്ചു
അയാംമ്പുഴ പോട്ട ബ്രാഞ്ച് സെക്രട്ടറി കെ.ജെ ഷാജിയാണ് മരിച്ചത്

പാറക്കുളത്തിൽ വീണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു
ഷാജിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സംശയം തോന്നിയ നാട്ടുകാർ ഫയർഫോഴ്‌സിനെ വിളിച്ചു വരുത്തി കുളത്തിൽ തിരച്ചില്‍ നടത്തിയാണ് ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അങ്കമാലി ഗവണ്‍മെന്‍റ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തി. നാളെ പൊതുദർശനത്തിന് ശേഷം സംസ്കാരം നടത്തും.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി പാറക്കുളത്തിൽ വീണ് മരിച്ചു
Last Updated : Sep 3, 2019, 6:57 PM IST
TAGGED:
പാറക്കുളത്തിൽ വീണ് മരിച്ചു