കേരളം

kerala

ETV Bharat / state

കോതമംഗലം നഗരസഭയിൽ കൈക്കൂലി ആരോപണം - kothamangalam municipality

ഭരണകക്ഷി കൗൺസിലർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അവശ്യം.

കോതമംഗലം നഗരസഭയിൽ കോഴ വാങ്ങി: സിപിഐഎം ധർണ നടത്തി

By

Published : Aug 31, 2019, 4:41 AM IST

എറണാകുളം: കോതമംഗലം നഗരസഭാ ജീവനക്കാരിക്കെതിരായ അഴിമതിയാരോപണത്തില്‍ പ്രതിഷേധവുമായി സിപിഎം. അഴിമതിയാരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം കോതമംഗലം നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. അഴിമതിക്ക് കൂട്ട് നിന്ന ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി വേണമെന്നും സിപിഎം ആവശ്യപ്പെടുന്നു.

ചെറിയ പള്ളിത്താഴത്തുള്ള ബഹുനില കെട്ടിടത്തിലെ മുറികൾക്ക് നമ്പറിട്ട് കൊടുക്കുന്നതിന് നഗരസഭാ ജീവനക്കാരി 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. പണം മൂന്ന് ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ക്കായി കൊടുക്കണമെന്ന് ആവശ്യപ്പെട്ടതായും പരാതിക്കാര്‍ പറയുന്നു.

കെട്ടിട ഉടമയുടെ പരാതിയില്‍ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. സമരവും ധർണയും സിപിഎം ഏരിയാ സെക്രട്ടറി ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. അഴിമതി നിറഞ്ഞ നഗരസഭക്കെതിരെ ജനരോഷം ഉയരണമെന്നും, കൈക്കൂലി ആവശ്യപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അനിൽകുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details