കേരളം

kerala

ETV Bharat / state

മൂവാറ്റുപുഴ ഡിവൈ.എസ്.പി ഓഫിസിലെ അഞ്ച് പൊലീസുകാർക്ക് കൊവിഡ് - കൊവിഡ്

സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. ഓഫിസില്‍ അണു നശീകരണം നടത്തി. പന്ത്രണ്ടാം തിയ്യതിയാണ് ഇവരുടെ പരിശോധന പൂര്‍ത്തിയാക്കിയത്.

covid  Muvattupuzha DySP office  മൂവാറ്റുപുഴ ഡിവൈ.എസ്.പി ഓഫിസ്  കൊവിഡ്  പൊലീസുകാർക്ക് കൊവിഡ്
മൂവാറ്റുപുഴ ഡിവൈ.എസ്.പി ഓഫിസിലെ അഞ്ച് പൊലീസുകാർക്ക് കൊവിഡ്

By

Published : Aug 15, 2020, 8:40 PM IST

എറണാകുളം:മൂവാറ്റുപുഴ ഡിവൈ.എസ്.പി ഓഫിസിലെ അഞ്ച് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഓഫിസ് താൽക്കാലികമായി അടച്ചു. ഡിവൈ.എസ്.പി സ്വയം നിരീക്ഷണത്തിൽ പോയി. സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. ഓഫിസില്‍ അണു നശീകരണം നടത്തി. പന്ത്രണ്ടാം തിയതിയാണ് ഇവരുടെ പരിശോധന പൂര്‍ത്തിയാക്കിയത്.

വാഴക്കുളം പൊലീസ് സ്റ്റേഷനിൽ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ ഡിവൈ.എസ്.പിയുടെ ഓഫിസിൽ വന്നിരുന്നു. ഈ പൊലീസുകാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് എല്ലാവരും പരിശോധന നടത്തിയത്. ഇതിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details