എറണാകുളം: എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ കുഞ്ചിപ്പാറ ആദിവാസി ഊരുകളിൽ കൊവിഡ് സാഹചര്യം രൂക്ഷമാകുന്നു. കുഞ്ചിപാറ ആദിവാസി കുടിയിൽ നടത്തിയ കൊവിഡ് പരിശോധനയിൽ 50 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ചികിത്സക്കായി ഡിസിസിയിലേക്ക് മാറ്റിയിട്ടുണ്ട്.
കോതമംഗലം തഹസിൽദാരുടെ നേതൃത്വത്തിൽ ആരോഗ്യം, പൊലീസ്, റവന്യൂ, ഫോറസ്റ്റ്, ട്രൈബൽ, തദ്ദേശ സ്ഥാപന വകുപ്പ് എന്നീ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്നും രോഗം സ്ഥിരീകരിക്കുന്ന മുഴുവൻ രോഗികളെയും ഉടൻ തന്നെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെപൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫിസർ ഉൾപ്പെടെ 10 അംഗ റവന്യു സ്പെഷ്യൽ സ്ക്വാഡ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.