എറണാകുളം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുെട ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പടുത്തിയ സാഹചര്യത്തിൽ ജില്ലയിലും ഇതിന്‍റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ ബാധകമാകുമെന്ന് ജില്ലാ കലക്‌ടർ എസ്. സുഹാസ്.
എറണാകുളത്ത് ഇന്നു മുതൽ കൂടുതൽ നിയന്ത്രണങ്ങൾ - restrictions in Ernakulum
ജില്ലാ തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു പകരമാണ് പുതിയ നിർദേശങ്ങൾ ഇന്നു മുതൽ നിലവിൽ വന്നത്.
ജില്ലാ തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു പകരമാണ് പുതിയ നിർദേശങ്ങൾ ഇന്നു മുതൽ നിലവിൽ വന്നത്. മുൻപ് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വൈകിട്ട് അഞ്ചു മണിവരെ പരിമിതിപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ നിയന്ത്രണങ്ങൾ പ്രകാരം കടകൾക്കും റസ്‌റ്റോറന്‍റുകൾക്കും രാത്രി 7.30 വരെ തുറന്നു പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്‌സൽ വിതരണം രാത്രി ഒൻപതു മണി വരെ തുടരാം. കടകളിൽ പൊതുജനങ്ങളുമായുള്ള സമ്പർക്കം പരമാവധി കുറയ്‌ക്കണം. കടയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ചുരുക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു. ആരാധനാലയങ്ങളിൽ 50 പേരെ മാത്രമേ ഒരു സമയം പ്രാർത്ഥനയ്‌ക്ക് അനുവദിക്കുകയുള്ളൂ. രണ്ടു മീറ്റർ സാമൂഹിക അകലം പാലിക്കണം. സർക്കാർ, സ്വകാര്യ മേഖലയിലെ മുഴുവൻ യോഗങ്ങളും ഓൺലൈനായി മാത്രം ചേരാനാണ് അനുമതി.
ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സിനിമാ തിയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ജിംനേഷ്യം, ക്ലബ്ബുകൾ, സ്പോർട്‌സ് കോംപ്ലക്‌സുകൾ, സ്വിമ്മിംഗ് പൂളുകൾ , പാർക്കുകൾ, ബാറുകൾ എന്നിവ പൂർണമായും അടച്ചിടണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു. സാമൂഹിക, സാംസ്കാരിക, രാഷ്‌ട്രീയ മതപരമായ യോഗങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പൂർണമായും നിരോധിച്ചു.