എറണാകുളം: കൊവിഡ് സ്ഥിരീകരിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളവുകാട് സ്വദേശി വിജയനെയാണ് എറണാകുളം ഗോശ്രീ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കൊവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ - covid patient death ernakulam
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
![കൊവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ കൊവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ കൊവിഡ് രോഗി മരണം കൊവിഡ് എറണാകുളം ഗോശ്രീ പാലം covid patient hanging dead covid patient death covid patient death ernakulam ernakulam gosree bridge](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11494183-thumbnail-3x2-death.jpg)
കൊവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ
കൊവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ
പനി ഉൾപ്പെടെയുള്ള കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് പരിശോധന നടത്തുകയും കൊവിഡ് സഥിരീകരിക്കുകയുമായിരുന്നു. പരിശോധനാ ഫലം ലഭിച്ചതിന് പിന്നാലെ വിജയനെ കാണാതാകുകയും ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്‌തു. ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്ന് രാവിലെ പുഴയിൽ മീൻ പിടിക്കാൻ എത്തിയവരാണ് ഗോശ്രീ പാലത്തിന്‍റെ കൈവരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കാണുകയും തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
Last Updated : Apr 22, 2021, 1:22 PM IST