എറണാകുളം:സ്രവ പരിശേധനക്ക് സാമ്പിൾ നൽകി ക്വാറന്‍റൈനിൽ കഴിയാതെ കറങ്ങി നടന്ന തമിഴ്നാട് സ്വദേശിയെ പിടികൂടി. തമിഴ്നാട് സ്വദേശിയായ ഇയാൾ കരിങ്കല്ല് പണിക്കാണ് കോട്ടപ്പടിയിൽ എത്തിയത്. മേട്ടുപാളയ സ്വദേശിയായ ഇയാൾ വാളയാറിൽ വഴി നടന്നും ബസിലുമായാണ് കോട്ടപ്പടിയിൽ എത്തിയത്.
കൊവിഡ് പരിശോധനക്ക് സാമ്പിൾ നൽകിയ ഇയാൾ കോട്ടപ്പടി കവലയും പരിസര പ്രദേശങ്ങളും കറങ്ങി നടന്നിരുന്നതായാണ് വിവരം. തുടർന്ന് ബുധനാഴ്ച്ച കൊവിഡ് കൺട്രോൾ റൂമിൽ നിന്ന് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.