എറണാകുളം:കൊവിഡ് സമയത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ പള്ളി എതിർ വിഭാഗത്തിന് കൈമാറിയതിലും, അതിർത്തി പ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം കൂടിയതിലും ആളുകൾ ആശങ്കയിൽ. എറണാകുളം - ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ മുള്ളരിങ്ങാട് സെന്‍റ് മേരിസ് യാക്കോബായ സുറിയാനി പള്ളി കഴിഞ്ഞ ദിവസം ഓർത്തഡോക്സ് പക്ഷത്തിന് കൈമാറുതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഇരു വിഭാഗത്തെ വിശ്വാസികളും ഇരുന്നൂറോളം പൊലീസുകാരും പള്ളി പരിസരത്ത് തടിച്ച് കൂടിയിരുന്നു.
ഓര്‍ത്തഡോക്‌സ് പള്ളി കൈമാറ്റം; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആക്ഷേപം - latest ernakulam
ഇരു വിഭാഗത്തെ വിശ്വാസികളും ഇരുന്നൂറോളം പൊലീസുകാരും പള്ളി പരിസരത്ത് തടിച്ച് കൂടിയിരുന്നു. ഇതിൽ പങ്കെടുത്ത നിരവധി പേർക്ക് കൊവിഡ് പോസിറ്റീവ് ആവുകയും ചെയ്തു.
ഇതിൽ പങ്കെടുത്ത നിരവധി പേർക്ക് കൊവിഡ് പോസിറ്റീവ് ആവുകയും ചെയ്തു. ഇതാണ് അതിർത്തി പങ്കിടുന്ന കോതമംഗലം താലൂക്കിലെ മുള്ളരിങ്ങാട്, പല്ലാരിമംഗലം, നേര്യമംഗലം പ്രദേശങ്ങളിൽ രോഗ വ്യാപനം കൂടുതലായി ഉണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ. അതിർത്തി പ്രദേശത്തുകാർ കടകളെ ആശ്രയിക്കുന്നത് കോതമംഗലം താലൂക്കിലാണ്. ഇത് കൂടുതൽ വ്യാപനത്തിനിടയാക്കി എന്നാണ്പ്രദേശവാസികൾ പറയുന്നത്. പ്രദേശത്ത് കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ പള്ളി കൈമാറൽ നടപടിയിൽ പ്രതിഷേധം വ്യാപകമാകുകയാണ്.
കോതമംഗലം താലൂക്കിലെ മറ്റൊരു പഞ്ചായത്തായ പൈങ്ങോട്ടൂർ പഞ്ചായത്തിന്‍റെ കിഴക്കൻ മേഖലയിൽ കൊവിഡ് രോഗബാധ ഉണ്ടായി കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു. പള്ളി സ്ഥിതി ചെയ്യുന്നതിന് തൊട്ടടുത്തുള്ള ചാത്തമറ്റം പ്രദേശത്ത് രോഗബാധ ഉള്ളത് കാരണം കൊവിഡ് വ്യാപനത്തിന് ഒരു ശമനം വരുന്നത് വരെ ഈ പൊലീസ് നടപടി നിർത്തിവയ്ക്കണമെന്ന് വണ്ണപ്പുറം പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു. എന്നിട്ടും അതൊന്നും വകവയ്ക്കാതെയാണ് പള്ളി കൈമാറൽ നടന്നത് എന്നാണ് ആരോപണം. ഇപ്പോഴുണ്ടായിട്ടുള്ള ഈ കൊവിഡ് വ്യാപനത്തിൽ ബന്ധപ്പെട്ട അധികാരികൾ കുറ്റക്കാരാണെന്ന് പളളി ട്രസ്റ്റി പറഞ്ഞു. വാർഡിലെ 5 റോഡുകൾ പ്രധാനമായും അടച്ചു. അള്ളുങ്കൽ - പുത്തൻകുരിശ് റോഡ് മാത്രമാണ് സഞ്ചാര യോഗ്യത്തിനായി തുറന്നു കൊടുത്തിട്ടുള്ളത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസം മാത്രമെ തുറന്നു പ്രവർത്തിക്കാവൂ എന്നും ജനങ്ങൾ അനാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങരുത് എന്നും നിർദ്ദേശിച്ചിട്ടുണ്ട്.