കേരളം

kerala

ETV Bharat / state

ബ്രിട്ടീഷ് പൗരന് കൊവിഡ് 19; തിരിച്ചിറക്കിയ വിമാനം ദുബൈയിലേക്ക് പുറപ്പെട്ടു - കൊവിഡ് 19 ബ്രിട്ടീഷ് പൗരന്‍

ജില്ലാ കലക്‌ടർ എസ്.സുഹാസ്, മന്ത്രി വി.എസ്‌.സുനിൽ കുമാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി

കൊവിഡ് 19 രോഗം  ജില്ലാ കലക്‌ടർ എസ്.സുഹാസ്  മന്ത്രി സുനിൽ കുമാർ  nedumbassery dubai flight  covid 19 flight  കൊവിഡ് 19 ബ്രിട്ടീഷ് പൗരന്‍  നെടുമ്പാശ്ശേരി-ദുബൈ വിമാനം
ബ്രിട്ടീഷ് പൗരന് കൊവിഡ് 19; തിരിച്ചിറക്കിയ വിമാനം ദുബായിലേക്ക് യാത്ര തിരിച്ചു

By

Published : Mar 15, 2020, 2:46 PM IST

Updated : Mar 15, 2020, 3:22 PM IST

കൊച്ചി: കൊവിഡ് 19 രോഗബാധിതനായ ബ്രിട്ടീഷ് പൗരനായ യാത്രക്കാരൻ കയറിയ വിമാനം ഇവരുടെ സംഘത്തെ ഒഴിവാക്കി മറ്റു യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ടു. രാവിലെ 9.20ന് പുറപ്പെടേണ്ട നെടുമ്പാശ്ശേരി-ദുബൈ വിമാനം കൊവിഡ് 19 രോഗബാധിതനായ യാത്രക്കാരനെ കണ്ടെത്തിയതിനെ തുടർന്ന് പുറപ്പെടാൻ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് രോഗബാധിതനായ ആളോടൊപ്പമുള്ള 19 അംഗ സംഘത്തേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബ്രിട്ടീഷ് പൗരന് കൊവിഡ് 19; തിരിച്ചിറക്കിയ വിമാനം ദുബൈലേക്ക് പുറപ്പെട്ടു

അവശേഷിക്കുന്ന യാത്രക്കാരെ കൊണ്ട് പോകാൻ വിമാന കമ്പനി തയ്യാറാവുകയും ചെയ്‌തു. മുഴുവന്‍ യാത്രക്കാരെയും പരിശോധനകൾക്ക് വിധേയമാക്കി. ഒരു യാത്രക്കാരൻ സ്വമേധയാ യാത്രയിൽ നിന്നൊഴിവായി. ജില്ലാ കലക്‌ടർ എസ്.സുഹാസ്, മന്ത്രി വി.എസ്‌.സുനിൽ കുമാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിമാനത്താവളവും ഇവർ പോയ വഴികളും അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തിയായി.

Last Updated : Mar 15, 2020, 3:22 PM IST

ABOUT THE AUTHOR

...view details