കൊച്ചി: കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിൽ ഇന്ന് പുതുതായി 87 പേര്‍ നിരീക്ഷണത്തില്‍. 77 പേർ വീടുകളിലും പത്ത് പേർ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷൻ വാർഡിലുമാണുള്ളത്. നിരീക്ഷണ കാലാവധി അവസാനിച്ചതിനെ തുടർന്ന് 22 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. കളമശേരി മെഡിക്കൽ കോളജിൽ നിന്നും നാല് പേരെ ഡിസ്‌ചാര്‍ജ് ചെയ്‌തു. നിലവിൽ 32 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. കളമശേരിയിൽ 25ഉം മൂവാറ്റുപുഴയിൽ ഏഴ് പേരും. നിലവിൽ 680 പേരാണ് വീടുകളില്‍ നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ നിന്നും 16 സാമ്പിളുകളാണ് പരിശോധനക്കായി ആലപ്പുഴയിലെ നാഷണൽ ഇൻറ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.
എറണാകുളത്ത് പുതുതായി 87 പേര്‍ നിരീക്ഷണത്തില്‍ - കളമശേരി മെഡിക്കൽ കോളജ്
നിരീക്ഷണ കാലാവധി അവസാനിച്ചതിനെ തുടർന്ന് 22 പേരെ ഒഴിവാക്കി.
എറണാകുളത്ത് പുതുതായി 87 പേര്‍ നിരീക്ഷണത്തില്‍
57 വയസുള്ള ബ്രിട്ടീഷ് പൗരന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ ഭാര്യയും നിരീക്ഷണത്തിലാണ്. ഈ മാസം ആറിനാണ് ഇയാൾ കൊച്ചിയിൽ എത്തിയത്.