എറണാകുളം:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ പ്രതിരോധ നടപടികളുമായി ജില്ല ഭരണകൂടം. ജില്ലയിലെ ചെറിയ ആശുപത്രികൾ കൊവിഡ് ആശുപത്രികളാക്കാൻ ആവശ്യപ്പെട്ടതായി കലക്‌ടർ എസ്. സുഹാസ് അറിയിച്ചു. ഇതിനുമുന്നോടിയായി കളമശ്ശേരി മെഡിക്കൽ കോളജിൽ 300 കിടക്കകൾ ഒരുക്കും. സ്വകാര്യ ആശുപത്രികളിൽ കൊറോണ ഒ.പി ആരംഭിക്കും. സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റുകളുമായി കലക്‌ടർ നടത്തിയ ചർച്ചയിലാണ് തീരുമാനം.
കൊവിഡ് വ്യാപനം : എറണാകുളത്ത് കൂടുതൽ പ്രതിരോധ നടപടികളുമായി ജില്ല ഭരണകൂടം - ജില്ലാ ഭരണകൂടം
ജില്ലയിലെ ചെറിയ ആശുപത്രികൾ കൊവിഡ് ആശുപത്രികളാക്കും. സഹകരണ, സ്വകാര്യ ആശുപത്രികളിൽ കിടക്കകളും ഓക്‌സിജൻ ലഭ്യതയും ഉറപ്പുവരുത്തും.
സഹകരണ, സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ തീരുമാനമായി. എല്ലാ സ്വകാര്യ ആശുപത്രികളുടെയും ഓക്‌സിജൻ ലഭ്യത അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി പ്രത്യേക ആപ്പും തയ്യാറാക്കി. കൂടാതെ ഐ.സി.യു, വെന്‍റിലേറ്റർ എന്നിവയുടെ ലഭ്യതയെക്കുറിച്ചും സ്വകാര്യ ആശുപത്രികൾ ജില്ല ഭരണകൂടത്തെ അറിയിക്കണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സ്വകാര്യ ആശുപത്രി പ്രധിനിധികളെ കൂടി ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കുമെന്നും കലക്‌ടർ അറിയിച്ചു.