കേരളം

kerala

ETV Bharat / state

സ്വപ്‌ന സുരേഷിന് ജയിലിൽ സംരക്ഷണം നൽകണമെന്ന് എ.സി.ജെ.എം കോടതി - ACJM court orders protection of Swapna Suresh in jail

ജയിലിൽ തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് സ്വപ്‌ന നൽകിയ അപേക്ഷയിലാണ് നടപടി

സ്വപ്‌ന സുരേഷിന് ജയിലിൽ സംരക്ഷണം  എ.സി.ജെ.എം കോടതി  ACJM court orders protection of Swapna Suresh in jail  ജയിലിലെത്തി ഭീഷണിപ്പെടുത്തി
സ്വപ്‌ന സുരേഷിന് ജയിലിൽ സംരക്ഷണം നൽകണമെന്ന് എ.സി.ജെ.എം കോടതി

By

Published : Dec 8, 2020, 7:16 PM IST

എറണാകുളം: സ്വപ്‌ന സുരേഷിന് ജയിലിൽ സംരക്ഷണം നൽകണമെന്ന് എ.സി.ജെ.എം. കോടതി. ഡി.ജി.പി.ക്കും ജയിൽ സൂപ്രണ്ടിനുമാണ് കോടതി നിർദേശം നൽകിയത്. ജയിലിൽ തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് സ്വപ്‌ന നൽകിയ അപേക്ഷയിലാണ് നടപടി.

സ്വപ്‌ന സുരേഷ് നൽകിയ അപേക്ഷ

അട്ടക്കുളങ്ങര ജയിലിലെത്തി ചിലർ തന്നെ ഭീഷണിപ്പെടുത്തി. പൊലീസ്, ജയിൽ ഉദ്യോഗസ്ഥർ എന്ന് തോന്നുന്ന ചിലരാണ് ഭീഷണിപ്പെടുത്തിയത്. ഉന്നതരുടെ പേര് പറഞ്ഞാൽ തന്നെയും കുടുംബത്തെയും വകവരുത്തുമെന്നായിരുന്നു ഭീഷണി. അന്വേഷണവുമായി സഹകരിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. നവംബർ 25 ന് മുമ്പ് പല തവണ ഭീഷണിയുണ്ടായി. തന്നെ ഭീഷണിപ്പെടുത്തിയവരെ കണ്ടാൽ തിരിച്ചറിയാം. ജയിലിൽ തന്നെയും പുറത്ത് കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായും സ്വപ്‌ന കോടതിയെ അറിയിച്ചു.

അതേസമയം സ്വപ്‌നയുടെ റിമാന്‍റ് കാലാവധി ഈ മാസം 22 വരെ നീട്ടി. ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് സ്വപ്‌ന സുരേഷിനെ കോടതിയിൽ ഹാജരാക്കിയിരുന്നു.

ABOUT THE AUTHOR

...view details