കേരളം

kerala

ETV Bharat / state

സ്വര്‍ണക്കടത്ത് കേസ്‌; സ്വപ്‌നയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും - ernakulam court

സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കൊച്ചിയിലെ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്

gold smuggling - swapna  സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും  സ്വര്‍ണക്കടത്ത് കേസ്‌  സ്വപ്‌നയുടെ ജാമ്യാപേക്ഷ  gold smuggling case  swapna's bail application  ernakulam court  thiruvananthapuram
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

By

Published : Aug 7, 2020, 9:48 AM IST

എറണാകുളം:തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ കസ്റ്റംസ് രജിസ്റ്റർ ചെയ്‌ത കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കസ്റ്റംസ് ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലും, അന്വേഷണവുമായി സഹകരിക്കുന്നതിനാലും ജാമ്യം അനുവദിക്കണമെന്ന്‌ സ്വപ്‌ന ഹര്‍ജിയില്‍ പറഞ്ഞു. അഡ്വ. ജിയോ പോളാണ് സ്വപ്‌നക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. നിലവിൽ സ്വപ്‌ന സുരേഷ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലാണ്‌.

ABOUT THE AUTHOR

...view details