കേരളം

kerala

ETV Bharat / state

'സമാനതകളില്ലാത്ത ക്രൂരകൃത്യം'; ആലുവ കൊലപാതകത്തില്‍ അസ്‌ഫാക് ആലം കുറ്റക്കാരന്‍ - Aluva rape case

Aluva Migrant girl murder accused: കേസിലെ ഏക പ്രതിയായ അസ്‌ഫാക് ആലം കുറ്റക്കാരനാണെന്നാണ് പോക്സോ കോടതി ജഡ്‌ജ്‌ കെ സോമനാണ് വിധി പറഞ്ഞത്. പ്രതിക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി

Aluva murder case  ആലുവ കൊലപാതകം  വിധി പ്രഖ്യാപിച്ച്‌ കോടതി  അസ്‌ഫാഖ് ആലം  Asfaq Alam  verdict was announced by the POCSO court  ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി  five year old girl was raped and killed in Aluva  Aluva rape case  Court announced the verdict in the Aluva murder
Aluva murder case

By ETV Bharat Kerala Team

Published : Nov 4, 2023, 11:53 AM IST

Updated : Nov 4, 2023, 2:18 PM IST

ആലുവ കൊലപാതകം, അസ്‌ഫാക് ആലം കുറ്റക്കാരന്‍

എറണാകുളം : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‌ഫാക് ആലം കുറ്റക്കാരൻ. എറണാകുളം പോക്സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ ഏക പ്രതിയായ അസ്‌ഫാക് ആലം കുറ്റക്കാരനാണെന്നാണ് പോക്സോ കോടതി ജഡ്‌ജ്‌ കെ സോമനാണ് വിധി പറഞ്ഞത്. പ്രതിക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ശിക്ഷാവിധിയിന്‍മേലുള്ള വാദം നവംബർ 9 ന്.

ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതി നടത്തിയത് സമാനതകളില്ലാത്ത ക്രൂരകൃത്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

എന്നാൽ സംഭവം നടക്കുമ്പോൾ താൻ മദ്യ ലഹരിയിലായിരുന്നുവെന്നും താനല്ല കുറ്റകൃത്യം ചെയ്‌തതെന്നായിരുന്നു പ്രതി നേരത്തെ വാദിച്ചത്. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്ന് നൂറാം ദിവസമാണ് കേസിൽ വിധിപറഞ്ഞത്. 36 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. പോക്സോ കേസുകളില്‍ നൂറ് ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്ന ആദ്യ കേസ് കൂടിയാണിത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും, സാക്ഷിമൊഴികളും, ശാസ്ത്രീയമായ തെളിവുകളും ഉൾപ്പടെ പരമാവധി തെളിവുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷിക്കുന്നത്.

പ്രതിയായ അസ്‌ഫാക് ആലത്തിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും ഉൾപ്പടെ പതിനാറ് വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതിക്കെതിരായ പ്രധാന കുറ്റങ്ങൾ. ശക്തമായ സാഹചര്യ തെളിവുകളുടെയും സൈന്‍റിഫിക്, സൈബർ, ഫോറൻസിക് തെളിവുകളുടെയും ഡോക്‌ടർമാരുടെ റിപ്പോർട്ടിന്‍റെയും മെഡിക്കൽ രേഖകളുടെയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമായിരുന്നു കോടതിയിൽ സമർപ്പിച്ചത്.

645 പേജുള്ള കുറ്റപത്രത്തിൽ 99 സാക്ഷികളാണ് ഉളളത്. ഇതിൽ 43 പേരെയാണ് കോടതി വിസ്‌തരിച്ചത്. ചെരിപ്പ്, വസ്ത്രം ഉൾപ്പടെ മെറ്റീരിയൽ ഒബ്‌ജക്റ്റ്സും നിർണായക ഡോക്യുമെന്‍റുകളും കുറ്റപത്രത്തിലുണ്ട്. രണ്ട് പ്രത്യേക അന്വേഷണ സംഘം ബിഹാറിലും ഡൽഹിയിലും പോവുകയും പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തിരുന്നു.

ജൂലൈ ഇരുപത്തിയെട്ട് വെള്ളിയാഴ്‌ച വൈകുന്നേരമാണ് ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്‌ഫാക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അസ്‌ഫാക് ആലം കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ മദ്യലഹരിയിൽ പിടികൂടി. പ്രതി കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തി മാർക്കറ്റിലെ ആളൊഴിഞ്ഞ മാലിന്യം നിക്ഷേപിക്കുന്ന പറമ്പിന്‍റെ മൂലയിൽ ഉപേക്ഷിച്ചതായും സമ്മതിക്കുകയായിരുന്നു.

Last Updated : Nov 4, 2023, 2:18 PM IST

ABOUT THE AUTHOR

...view details