എറണാകുളം:ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വിലയിൽ വീണ്ടും വർധനവ്. പാചകവാതക സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. നിലവില്‍ വില 866.50 രൂപയിലെത്തി. പുതുക്കിയ നിരക്ക് ചൊവ്വാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും.
അതേസമയം വാണിജ്യ സിലിണ്ടറുകളുടെ വില അഞ്ച് രൂപ കുറച്ചു. സിലിണ്ടറൊന്നിന് അഞ്ച് രൂപയാണ് കുറച്ചത്. പുതുക്കിയ വില കൊച്ചിയിൽ 1618 രൂപയാണ് സിലിണ്ടറൊന്നിന്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 150 രൂപയോളമാണ് പാചക വാതകത്തിന് വര്‍ധിപ്പിച്ചത്. ദിവസേന ഇന്ധന വില വര്‍ധിപ്പിക്കുന്നതിൽ ജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കവേയാണ് ഇപ്പോള്‍ പാചക വാതക വിലയും കൂട്ടുന്നത്. ജൂൺ 2020 മുതൽ കേന്ദ്രസർക്കാർ എൽപിജി സബ്‌സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നിർത്തലാക്കിയിരുന്നു.
ALSO READ:ഇന്ധന എക്സൈസ് നികുതി കുറക്കില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍