കേരളം

kerala

ETV Bharat / state

അതിഥി തൊഴിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂം - അതിഥി തൊഴിലാളി

ഹിന്ദി, അസാമീസ് ,ഒറിയ, ബംഗാളി, ഇംഗ്ലീഷ് ഭാഷകളില്‍ സംശയ നിവാരണം.

Control room  guest workers  അതിഥി തൊഴിലാളി  കണ്‍ട്രോള്‍ റൂം
അതിഥി തൊഴിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂം ആരംഭിച്ചു

By

Published : Apr 29, 2021, 10:44 PM IST

എറണാകുളം: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതിഥി തൊഴിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കാക്കനാട് സിവിൽ സ്റ്റേഷനിലെ ലേബർ ഡിപ്പാർട്ട്‌മെന്‍റിലാണ് കണ്‍ട്രോള്‍ റൂം തുറന്നത്. സേവനം ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ഉണ്ടാകുന്നതെന്ന് വകുപ്പ് തല ഉദ്യോഗസ്ഥർ പറയുന്നു.

അതിഥി തൊഴിലാളികളുടെ കൊവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, സംശയങ്ങളും പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികളുള്ള എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപന ഘട്ടത്തിൽ ഈ സംരംഭം മുതല്‍ക്കൂട്ടായെന്നും ലേബർ ഓഫീസർ വിബി ബിജു വ്യക്തമാക്കി.

അതിഥി തൊഴിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂം ആരംഭിച്ചു
പ്രതിദിനം നൂറോളം ടെലിഫോണ്‍ കോളുകളാണ് കണ്‍ട്രോള്‍ റൂമിലേക്ക് എത്തുന്നത്. ഹിന്ദി, അസാമീസ് ,ഒറിയ, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിൽ സംശയ നിവാരണം നടത്തുന്നുണ്ട്. കൊവിഡ് നിയന്ത്രണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ തൊഴിലാളികള്‍ക്കിടയിൽ എത്തിക്കുന്നതിനും, സംശയ നിവാരണം നടത്തുന്നതിനും കണ്‍ട്രോള്‍ റൂമിന് സാധിക്കുന്നു.

കൊവിഡ് പോസിറ്റീവ് ആയ തൊഴിലാളികൾക്ക് ആശുപത്രി സേവനം ലഭ്യമാക്കാനും, ഡോക്ടറെ ബന്ധപ്പെടാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 'അതിഥി ദേവോ ഭവ' പ്രൊജക്ടിന്‍റെ നേതൃത്വത്തിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്‍റേയും, സന്നദ്ധ സംഘടനയുടെയും സഹകരണതോടെയാണ് കണ്‍ട്രോള്‍ റൂം പ്രവർത്തിക്കുന്നത്. ഈ സേവനത്തിനായി 9072303275,9072303276,9037220187 നമ്പറുകളില്‍ വിളിക്കാം.

ABOUT THE AUTHOR

...view details