എറണാകുളം:താത്‌കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് മുൻപ് നോട്ടിസ് നൽകണമെന്ന് ഹൈക്കോടതി. ജോലി തൃപ്‌തികരമല്ലെങ്കിൽപോലും നോട്ടിസ് നൽകിയതിന് ശേഷം മാത്രമേ പിരിച്ചുവിടാവൂ. ഇക്കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്.
താത്കാലിക ജീവനക്കാരെ നോട്ടിസ് നല്‍കാതെ പിരിച്ചുവിടാന്‍ പാടില്ലെന്ന് ഹൈക്കോടതി - Kerala High court news
നോട്ടിസ് നല്‍കാതെ പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുനിസിപ്പാലിറ്റി ആയുഷ്‌ഹോമിയോപതി താത്‌കാലിക ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്
![താത്കാലിക ജീവനക്കാരെ നോട്ടിസ് നല്‍കാതെ പിരിച്ചുവിടാന്‍ പാടില്ലെന്ന് ഹൈക്കോടതി contract workers ഹൈക്കോടതി താല്‍ക്കാലിക ജീവനക്കാരെ Kerala High court on contract workers ഹൈക്കോടതി താല്‍ക്കാലിക ജീവനക്കാരുടെ പിരിച്ചുവിടല്‍ ഹൈക്കോടതി വാര്‍ത്തകള്‍ Kerala High court news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17446663-thumbnail-3x2-bnd.jpg)
മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ആയുഷ് ഹോമിയോപതിയിൽ താത്കാലിക ജീവനക്കാരായ സ്ത്രീകളെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. മുൻകൂർ നോട്ടിസ് നൽകാതെ പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജിക്കാർ കോടതിയെ സമീപിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാതെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്നായിരുന്നു വാദം.
ഹർജിക്കാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനും കോടതി നിർദേശം നൽകി. എന്നാൽ നിയമപ്രകാരം നോട്ടിസ് നൽകി നടപടി സ്വീകരിക്കുന്നതിൽ തടസങ്ങളില്ലെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അനു ശിവരാമന്‍റേതാണ് ഉത്തരവ്.