കേരളം

kerala

ETV Bharat / state

കണ്ടെയ്‌നര്‍ ലോറി സമരം പിന്‍വലിച്ചു - കണ്ടെയ്‌നര്‍ ലോറി ഓണേഴ്‌സ് യൂണിയൻ

കണ്ടെയ്‌നര്‍ ലോറി പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എസ്.സുഹാസിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്

കണ്ടെയ്‌നര്‍ ലോറി സമരം

By

Published : Jul 30, 2019, 7:54 PM IST

കൊച്ചി: കണ്ടെയ്‌നര്‍ ലോറി ഓണേഴ്‌സ് യൂണിയനുകളും വര്‍ക്കേഴ്‌സ് യൂണിയനുകളും നടത്തിവന്ന സമരം പിന്‍വലിച്ചു. കണ്ടെയ്‌നര്‍ ലോറി പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എസ്.സുഹാസിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്.

താല്‍കാലിക സംവിധാനം എന്ന നിലയില്‍ ഒരു മാസത്തേയ്ക്ക് പാര്‍ക്കിംഗ് സ്ഥലങ്ങളായ അര്‍പ്പിത, ബിപിസിഎല്‍, നാജ്‌കോ എന്നിവിടങ്ങൾ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയതിന് ശേഷം പിന്നീടുള്ള ലോറികൾ ഫീസ് നല്‍കി ഉപയോഗിക്കുന്ന വ്യവസ്ഥയില്‍ പോര്‍ട്ട് ട്രസ്റ്റിന്‍റെ എല്‍എന്‍ജി റോഡില്‍ വണ്‍ലൈന്‍ പാര്‍ക്കിംഗ് അനുവദിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി.

ബുധനാഴ്ച മുതല്‍ എല്‍എന്‍ജി റോഡിലെ വണ്‍ലൈന്‍ പാര്‍ക്കിംഗിനുള്ള നടപടികള്‍ പോര്‍ട്ട് ട്രസ്റ്റ് സ്വീകരിക്കും. 24 മണിക്കൂര്‍ സമയത്തിന് 20 ഫീറ്റ് വരെയുള്ള ട്രെയിലറിന് 120 രൂപ നിരക്കിലും 40 ഫീറ്റ് ട്രെയിലറിന് 200 രൂപ നിരക്കിലും ട്രെയ്‌ലര്‍ വണ്ടികള്‍ പോര്‍ട്ട് ട്രസ്റ്റിന് ഫീസ് നല്‍കണം. ഫീസ് പിരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ പോര്‍ട്ട് ട്രസ്റ്റ് ഒരുക്കും. എല്‍എന്‍ജി പെട്രോനെറ്റ് പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പ്ലാന്‍റിന്‍റെ ചുറ്റുമതിലില്‍ നിന്ന് 300 മീറ്റര്‍ മാറി മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളൂ.

ABOUT THE AUTHOR

...view details