തട്ടേക്കാട് - കുട്ടമ്പുഴ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യം ശക്തം - തട്ടേക്കാട് - കുട്ടമ്പുഴ
23 കോടി രൂപയാണ് നിര്‍മാണത്തിനായി അനുവദിച്ചത്. നിർമാണം ആരംഭിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും റോഡ് പണി എങ്ങുമെത്തിയില്ല.
എറണാകുളം:കോതമംഗലം താലൂക്കിലെ തട്ടേക്കാട് - കുട്ടമ്പുഴ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. റോഡ് പണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയതായാണ് പരാതി. 23 കോടി രൂപയാണ് നിര്‍മാണത്തിനായി അനുവദിച്ചത്. നിർമാണം ആരംഭിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും റോഡ് പണി എങ്ങുമെത്തിയില്ല. നിലവിലുണ്ടായിരുന്ന റോഡ് വെട്ടിപ്പൊളിച്ച് സഞ്ചാരയോഗ്യമല്ലാതാക്കുകയും ചെയ്തു. നിർമാണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിലച്ചതോടെ നാട്ടുകാരും വെട്ടിലായി. റോഡ് പണിയുടെ പേരിൽ കരാറുകാരൻ അടുത്തിടെ വാങ്ങിയ സ്ഥലത്തേക്ക് മണ്ണും കല്ലും വ്യാപകമായി കടത്തിയതായും ആരോപണമുണ്ട്.