എറണാകുളം: പി.ടി തോമസ് സിഎജി റിപ്പോർട്ടിലെ കാര്യങ്ങൾ നിയമസഭയിൽ ഉന്നയിച്ചതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സിഎജി റിപ്പോർട്ട് പി.ടി തോമസിന് ചോർന്ന് കിട്ടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി പറഞ്ഞത് സർക്കാരിന്‍റെ അഭിപ്രായമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സിഎജി റിപ്പോര്‍ട്ട്; വിവരങ്ങൾ നിയമസഭയിൽ ഉന്നയിച്ചതിന് പിന്നിൽ ഗൂഢാലോചനയെന്ന് കടകംപള്ളി സുരേന്ദ്രൻ
2016ലെ കാര്യങ്ങൾ പറഞ്ഞ പി.ടി തോമസ് എന്തുകൊണ്ട് 2013ല്‍ നടന്ന കാര്യങ്ങൾ നിയമസഭയിൽ പറഞ്ഞില്ല. ഒരു ഡിജിപിയെ കുറിച്ച് മാത്രമാണ് അദ്ദേഹം സഭയിൽ പറഞ്ഞതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി
റിപ്പോർട്ട് സഭയിൽ ലഭിക്കുന്നതിന് മുമ്പ് പി.ടി തോമസ് നിയമസഭയിൽ റിപ്പോർട്ടിലെ ഭാഗങ്ങൾ പരാമർശിച്ചു. സിഎജി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാത്രമാണ് പി.ടി തോമസ് സഭയിൽ പറഞ്ഞത്. 2016ലെ കാര്യങ്ങൾ പറഞ്ഞ പി.ടി തോമസ് എന്തുകൊണ്ട് 2013ല്‍ നടന്ന കാര്യങ്ങൾ നിയമസഭയിൽ പറഞ്ഞില്ല. ഒരു ഡിജിപിയെ കുറിച്ച് മാത്രമാണ് അദ്ദേഹം സഭയിൽ പറഞ്ഞത്. സിഎജി റിപ്പോർട്ടിൽ മുമ്പത്തെ ഡിജിപിയുടെ പേരും പരാമർശിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രി വി.മുരളീധരൻ ഡിജിപിയുടെ വിദേശപര്യടനത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളൊന്നും അറിയില്ലെന്നും മന്ത്രി പ്രതികരിച്ചു.