എറണാകുളം :സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചനക്കേസിൽ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. രാഷ്‌ട്രീയ നേട്ടത്തിനായി ഗൂഢാലോചനയിൽ കുടുക്കുകയായിരുന്നുവെന്നാണ് ഇരുവരുടെയും വാദം. സൗഹൃദ സംഭാഷണം റെക്കോഡ് ചെയ്‌ത് കൃത്രിമത്വം കാട്ടി ഇതിനായി ഉപയോഗിച്ചുവെന്നും അറസ്‌റ്റ് ചെയ്യാനുള്ള സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചനക്കേസ് : മുൻകൂർ ജാമ്യാപേക്ഷയുമായി ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയില്‍ - സ്വപ്‌ന സുരേഷ് വാർത്തകള്‍
രാഷ്‌ട്രീയ നേട്ടത്തിനായി ഗൂഢാലോചനയിൽ കുടുക്കുകയായിരുന്നുവെന്ന് ഷാജ് കിരണും ഇബ്രാഹിമും
മുൻകൂർ ജാമ്യാപേക്ഷയുമായി ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയില്‍
ആരോപണങ്ങൾ സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ഇരുവരും മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു. കെ.ടി.ജലീലിന്‍റെ പരാതിയിന്മേൽ സ്വപ്‌നയ്‌ക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചനക്കേസിൽ ഷാജ് കിരണിനെയടക്കം ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതിനിടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.