എറണാകുളം:കൊച്ചി കോർപറേഷനിലെ മൂന്ന് സ്ഥിരം സമിതികളിൽ അംഗങ്ങളെ തെരഞ്ഞെടുക്കാൻ നടത്തിയ വോട്ടെടുപ്പിൽ കോൺഗ്രസ് കൗൺസിലർമാർക്ക് ജയം. ധനകാര്യ സ്ഥിരം സമിതിയിലേക്ക് ഡെലീന പിൻഹീറോ, ക്ഷേമകാര്യ സ്ഥിരം സമിതിയിലേക്ക് പി.ഡി.മാർട്ടിൻ, പൊതുമരാമത്ത് സ്ഥിരം സമിതിയിലേക്ക് വിജയകുമാർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് അംഗങ്ങൾക്കിടയിലെ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി വിജയം ലഭിച്ചിരുന്നു. സമാനമായ വിജയം ആവർത്തിക്കുമെന്ന് എൽ.ഡി.എഫ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കോൺഗ്രസ് അംഗങ്ങൾ ഒരുമിച്ച് നിന്നതോടെ ഇത്തവണ അതുണ്ടായില്ല.
കൊച്ചി കോർപറേഷനിലെ മൂന്ന് സ്ഥിരം സമിതികളിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം - ernakulam
കോൺഗ്രസ് അംഗങ്ങൾക്കിടയിലെ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി വിജയം ലഭിച്ചിരുന്നു. സമാനമായ വിജയം ആവർത്തിക്കുമെന്ന് എൽ.ഡി.എഫ് പ്രതീക്ഷിച്ചിരുന്നു
കൊച്ചി കോർപറേഷനിലെ മൂന്ന് സ്ഥിരം സമിതികളിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം
യു.ഡി.എഫ്-37, എൽ.ഡി.എഫ്- 34, ബി.ജെ.പി- രണ്ട് എന്നിങ്ങനെയാണ് കൗൺസിൽ അംഗങ്ങൾ. ആരോഗ്യ പ്രശ്നങ്ങളാൽ എൽ.ഡി.എഫിലെ പി.കെ.ഹംസക്കുഞ്ഞ് എത്തിയില്ല. ബി.ജെ.പി കൗൺസിലർമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. നികുതി കാര്യ സ്ഥിരം സമിതിയിലേക്കുള്ള ഒഴിവിൽ നോമിനേഷനുകൾ ഇല്ലാതിരുന്നതിനാൽ തെരഞ്ഞെടുപ്പ് നടന്നില്ല.
Last Updated : Jan 16, 2020, 11:48 PM IST