കേരളം

kerala

ETV Bharat / state

ഇന്ധന സെസിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം; ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ച് പൊലീസ് - കോൺഗ്രസ്

ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് പെട്രോളിനും ഡീസലിനും ഇന്ധന സെസ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനമുണ്ടായത്. സര്‍ക്കാരിന്‍റെ ഈ നീക്കത്തിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധം

congress protest against new fuel cess Ernakulam  new fuel cess Ernakulam  congress protest against new fuel cess  കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം  കോണ്‍ഗ്രസ് പ്രതിഷേധം  പെട്രോളിനും ഡീസലിനും ഇന്ധന സെസ്  ഇന്ധന സെസായി രണ്ടുരൂപ ചുമത്തി  congress protest in Ernakulam  കോൺഗ്രസ്  കോൺഗ്രസ് പ്രതിഷേധം
കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം

By

Published : Feb 7, 2023, 5:28 PM IST

കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം

എറണാകുളം:സംസ്ഥാന സർക്കാർ, ബജറ്റിൽ ഇന്ധന സെസായി രണ്ടുരൂപ ചുമത്തിയതിനെതിരെ കോൺഗ്രസ് കൊച്ചി കണയന്നൂർ താലൂക്ക് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. മേനക ജങ്‌ഷനിൽ നിന്നും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകരെ താലൂക്ക് ഓഫിസിന് മുന്‍പില്‍ ബാരിക്കേഡുവച്ച് പൊലീസ് തടഞ്ഞു.

ALSO READ|ഇന്ധന സെസ് വര്‍ധന: പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

പ്രതിഷേധം ഡിസിസി മുൻ പ്രസിഡന്‍റ് വിജെ പൗലോസ് ഉദ്ഘാടനം ചെയ്‌തു. ഇതിനുശേഷമായിരുന്നു പ്രവർത്തകർ ബാരിക്കേഡ് തകർക്കാനും മറികടക്കാനും ശ്രമിച്ചത്. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിന്മാറിയില്ല. പൊലീസിനുനേരെ പ്രവർത്തകർ വടിയും കല്ലും വലിച്ചെറിഞ്ഞു. ഇതോടെ, നഗരമധ്യം സംഘർഷ കേന്ദ്രമായി മാറി. പൊലീസിനുനേരെ കല്ലേറ് തുടർന്നതോടെ കണ്ണീർ വാതകം പ്രയോഗിച്ചു. ഇതോടെ ചിതറിയോടിയ പ്രവർത്തകർ തിരിച്ചെത്തി പ്രതിഷേധം തുടർന്നു.

'അടിച്ചമര്‍ത്തിയാല്‍ പ്രതിഷേധം':കണ്ണീർവാതക ഷെല്ലുകളിലൊന്ന് പൊട്ടാതെ കിടന്നത് പ്രവർത്തകർ പൊലീസിന് നേരെ തിരിച്ചെറിഞ്ഞു. അതേസമയം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് കല്ലെറിഞ്ഞതായും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. പ്രതിഷേധ സമരത്തെ പൊലീസ് അടിച്ചമർത്താൻ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ മടങ്ങിയത്. ഇന്ധന വിലവർധനവിനെതിരായ കോൺഗ്രസ് പ്രതിഷേധത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.

ABOUT THE AUTHOR

...view details