കൊച്ചി: സി എഫ് തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാനാകുമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി ജെ ജോസഫ്. കോടതിയിലുള്ള കേസ് തീര്‍പ്പായശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും പി ജെ ജോസഫ് അറിയിച്ചു. പി ജെ ജോസഫിന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായില്‍ നിഷ ജോസ് കെ മാണിയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയാലും അംഗീകരിക്കുമെന്നും ജോസഫ് പറഞ്ഞു. 29 അംഗ ഉന്നതാധികാര സമിതിയിലെ 15 അംഗങ്ങളാണ് ഇന്ന് ചേർന്ന യോഗത്തിൽ പങ്കെടുത്തത്.
സി എഫ് തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാനാകുമെന്ന് പി ജെ ജോസഫ് - kochi
കോടതിയിലുള്ള കേസ് തീര്‍പ്പായശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് പിജെ ജോസഫ്
പി ജെ ജോസഫ്
കോടതിയിലുള്ള കേസിൽ വിധി വരുന്നതിന് പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പ് ആരംഭിക്കാൻ യോഗത്തിൽ ധാരണയായി. ജോസ് കെ മാണി തെറ്റ് തിരുത്തി വന്നാൽ യോജിച്ച് പോകുമെന്നും പാലായിൽ യുഡിഎഫ് നിർദ്ദേശിക്കുന്ന സ്ഥാനാർഥിയെ പിന്തുണക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു. പി ജെ ജോസഫിന് പുറമേ എംഎൽഎമാരായ സി എഫ് തോമസ്, മോൻസ് ജോസഫ്, മുതിർന്ന നേതാവ് ജോയ് എബ്രഹാം എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Last Updated : Jul 6, 2019, 11:35 PM IST