കേരളം

kerala

ETV Bharat / state

എറണാകുളത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം - എറണാകുളം കലക്‌ട്രേറ്റ്

സംഘ പരിവാറിന്‍റെ ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പ്രതിപക്ഷ നേതാവ്

എറണാകുളത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം  കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം  conflict in congress protest in ernamkulam  എറണാകുളം കലക്‌ട്രേറ്റ്  ബിരിയാണി ചെമ്പ് മാര്‍ച്ച്
എറണാകുളത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

By

Published : Jun 10, 2022, 7:59 PM IST

എറണാകുളം:എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കലക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. ബിരിയാണി ചെമ്പുമായി മാര്‍ച്ചിനെത്തിയ പ്രവര്‍ത്തകരെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു.

എറണാകുളത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌ത് നീക്കി. തൃക്കാക്കര മുന്‍സിപ്പല്‍ ഓഫീസില്‍ നിന്നാരംഭിച്ച മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഉദ്ഘാടനം ചെയ്‌തത്.

കേരളം ഭരിക്കുന്ന സി.പി.എമ്മും കേന്ദ്രം ഭരിക്കുന്ന സംഘ പരിവാര്‍ സംഘടനകളും തമ്മില്‍ ധാരണയുണ്ടാക്കിയാണ് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. സംഘ പരിവാറിന് കോണ്‍ഗ്രസ് മുക്ത ഭാരതമാണ് വേണ്ടത്. സി.പി.എമ്മിനാണെങ്കില്‍ എങ്ങനെയെങ്കിലും ഭരണതുടര്‍ച്ചയുമായിരുന്നു വേണ്ടത്. ഇത് രണ്ടും ഒത്ത് ചേര്‍ന്നപ്പോഴാണ് ഹവാല കേസുകള്‍ അട്ടിമറിക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.

also read:കോട്ടയം കലക്‌ടറേറ്റിന് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം

ABOUT THE AUTHOR

...view details