എറണാകുളം: ഓടയ്ക്കാലി സെന്‍റ് മേരീസ് പള്ളിയില്‍ ഓർത്തഡോക്സ്- യാക്കോബായ വിഭാഗം തമ്മില്‍ വീണ്ടും സംഘർഷം. പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു. കോടതിയുടെ സംരക്ഷണ ഉത്തരവുമായാണ് ഓർത്തഡോക്സ് പക്ഷം രാവിലെ തന്നെ പള്ളിയിൽ എത്തിയത്. ഓർത്തഡോക്സ് വിഭാഗക്കാരനായ ഒരാളുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് മുപ്പതോളം പേരടങ്ങുന്ന സംഘമാണ് പള്ളിയിലെത്തിയത്.
ഓടയ്ക്കാലി പള്ളിയില്‍ ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തർക്കം - orthodox yacobaya conflict
കോടതിയുടെ സംരക്ഷണ ഉത്തരവുമായാണ് ഓർത്തഡോക്സ് പക്ഷം രാവിലെ തന്നെ പള്ളിയിലെത്തിയത്. ഓർത്തഡോക്സ് വിഭാഗക്കാരനായ ഒരാളുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് മുപ്പതോളം പേരടങ്ങുന്ന സംഘമാണ് എത്തിയത്
![ഓടയ്ക്കാലി പള്ളിയില്‍ ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തർക്കം ഓടയ്ക്കാലി പള്ളി വാർത്ത ഓർത്തഡോക്സ് യാക്കോബായ തർക്കം orthodox yacobaya conflict odaikali church](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5463898-406-5463898-1577079241318.jpg)
പൊലീസും, തഹസീൽദാരും യാക്കോബായ വിഭാഗവുമായി ചർച്ച നടത്തിയെങ്കിലും യാക്കോബായ വിഭാഗം ഓർത്തഡോക്സ് വിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു. പള്ളി പ്രവേശനം സാധ്യമാക്കണമെന്നും പൊലീസ് ഒത്തുകളിക്കുകയാണെന്നും ഓർത്തഡോക്സ് പക്ഷം ആരോപിച്ചു.
പള്ളിയിൽ പ്രവേശിക്കാതെ മടങ്ങില്ലന്ന നിലപാടിലാണ് ഓർത്തഡോക്സ് പക്ഷം .രണ്ടാഴ്ച മുൻപ് ഓർത്തഡോക്സ് പക്ഷം പള്ളിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ യാക്കോബായ വിശ്വാസികൾ ഇവരെ തടഞ്ഞിരുന്നു. തുടർന്ന് പൊലീസ് ഓർത്തഡോക്സ് വിഭാഗക്കാരന്‍റെ മരണാനന്തര ചടങ്ങിന് പള്ളിയിൽ പ്രവേശിക്കാൻ അനുമതി നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നതായും ഇത് പാലിക്കണമെന്നും ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു.