കേരളം

kerala

ETV Bharat / state

സ്വപ്‌ന സുരേഷിന്‍റെയും സരിത്തിന്‍റെയും രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും - Swapna Suresh

എറണാകുളം സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരം എറണാകുളം ജെ.എഫ്.സി.എം മൂന്നാം കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്

gold smuggling  Swapna Suresh  Sarith in gold smudging case
സ്വപ്‌ന സുരേഷിന്‍റെയും സരിത്തിന്‍റെയും രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

By

Published : Dec 3, 2020, 5:30 AM IST

എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരം എറണാകുളം ജെ.എഫ്.സി.എം മൂന്നാം കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ഇതിന്‍റെ മുന്നോടിയായി പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി പ്രാഥമിക നടപടികൾ പൂർത്തിയാക്കിയിരുന്നു. രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം സ്വർണകടത്ത് കേസ് പരിഗണിക്കുന്ന എസിജെഎം കോടതിക്ക് മുദ്രവെച്ച കവറിൽ സമർപ്പിക്കും. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി.

ABOUT THE AUTHOR

...view details