പെരുമ്പാവൂരിൽ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി - toilets waste are being dumped
ഈ പ്രദേശങ്ങളിൽ ഇ നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു
എറണാകുളം : പെരുമ്പാവൂരിന്‍റെ പരിസര പ്രദേശങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. മലമുറിയിൽ എം.സി റോഡിനരികിൽ പെരിയാർ വാലി കനാലിലേക്കാണ് മാലിന്യം തള്ളിയിരിക്കുന്നത്. ഇവിടെ ഇത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പെരിയാർ വാലി കനാലിലേക്ക് തള്ളിയ കക്കൂസ് മാലിന്യം റോഡിന് കുറുകെ അടിയിലൂടെയുള്ള തുരംഗത്തിലൂടെ ഒഴുകി റോഡിനപ്പുറമുള്ള ഓടയിലെത്തി കെട്ടിക്കിടക്കുകയാണ്. കനാലിൽ വെള്ളമില്ലാത്തതിനാൽ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നത് മൂലം പരിസരവാസികൾ വലിയ ബുദ്ധിമുട്ടിലാണ്. കൂടാതെ ദ്രവരൂപത്തിലുള്ള മാലിന്യം മണ്ണിലേക്ക് ആഴ്ന്നിറങ്ങി കിണറുകളിലേക്ക് കലർന്ന് കുടിവെള്ളം മലിനമാക്കുന്നുണ്ട്. കൊവിഡ് -19 ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്തുവാനും ഇവർക്കെതിരെ നടപടി എടുക്കുവാനും അധികാരികൾ ശ്രമിക്കുന്നില്ല എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.