എറണാകുളം: കോതമംഗലം എംഎ കോളജിലെ കായികാധ്യാപകനെ ഡിവൈഎഫ്ഐ പ്രവർത്തകര്‍ മര്‍ദിച്ചതായി പരാതി. ഹാരി ബെന്നിക്കാണ് കോളജിന് സമീപത്തുവച്ച് മർദനമേറ്റത്. പരിക്കേറ്റ ഹാരി സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തിങ്കളാഴ്‌ച വൈകിട്ടോടെയാണ് സംഭവം. അഞ്ചോളം പേര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ബെന്നി പറഞ്ഞു.
കായികാധ്യാപകനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി - KSU
അഞ്ചോളം പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നും അസഭ്യം പറഞ്ഞുവെന്നും ഹാരി ബെന്നി. പരിക്കേറ്റ ഹാരി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്
![കായികാധ്യാപകനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി sports coach കോതമംഗലം മാർ ബസേലിയോസ് ഡി.വൈ.എഫ്.ഐ കോതമംഗലം എം.എ കോളജ് എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ കെ.എസ്.യു DYFI KSU SFI](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6111322-thumbnail-3x2-vm.jpg)
താനാണോ എസ്എഫ്ഐക്കാരെ അടിച്ചത് എന്ന് ചോദിച്ചായിരുന്നു മര്‍ദനം. രണ്ട് ദിവസം മുമ്പ് കോളജിൽ നടന്ന വടംവലി മത്സരവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇത് തടയാൻ ശ്രമിച്ചതിന്‍റെ പേരിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതെന്നാണ് അധ്യാപകന്‍റെ ആരോപണം. അധ്യാപകനെ മര്‍ദിക്കുന്നത് കണ്ട് തടയാൻ ചെന്ന രണ്ട് കെഎസ്‌യു പ്രവർത്തകർക്കും മർദനമേറ്റു. അഖിൽ, ഏലിയാസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദിച്ചവരെ ഹാരി ബെന്നി തിരിച്ചറിഞ്ഞിട്ടുണ്ട്.