എറണാകുളം: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയിൽ പൊലീസ് പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുക്കുന്നു. ചൊവ്വാഴ്ച എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി; പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു തുടർന്നാണ് ഇന്ന് വീണ്ടും വിളിച്ചവരുത്തി മൊഴി രേഖപ്പെടുത്തുന്നത്. അഭിഭാഷകർക്ക് ഒപ്പമാണ് മൊഴി നൽകാൻ യുവതി എത്തിയത്. കണ്ണൂർ സ്വദേശിനിയായ ഇവര്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കായിരുന്നു പീഡന പരാതി നൽകിയത്. ഇതേ തുടർന്നാണ് എളമക്കര പൊലീസ് കേസെടുത്തത്. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നാണ് ആരോപണം.
Also Read: ബാലചന്ദ്രകുമാറിനെതിരായ പീഡന കേസ് : പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും
ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് പരാതി. പൊലീസിലെറിയിച്ചാല്‍ പീഡന ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും യുവതി പറയുന്നു. ദിലീപിനെതിരെ പരാതിയുമായി ബാലചന്ദ്രകുമാർ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് മാധ്യമങ്ങളിൽ നിന്നും ഇയാളെ തിരിച്ചറിഞ്ഞതും പരാതി നൽകിയതെന്നുമാണ് പരാതിക്കാരി വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രാധാന പ്രോസിക്യൂഷൻ സാക്ഷിയായ ബാലചന്ദ്രകുമാറിനെതിരെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പരിഗണിക്കുന്ന വേളയിലായിലാണ് പീഡന പരാതിയുമായി ഒരു സ്ത്രീ രംഗത്തെത്തിയത്. ഈ പരാതിക്ക് പിന്നിൽ ദിലീപ് ആണന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു.