എറണാകുളം:പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയ ഷമീർ, യാക്കൂബ് എന്നിവർ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. മോൻസണെതിരായ കൂടുതൽ തെളിവുകൾ കൈമാറും. ക്രൈംബ്രാഞ്ച് നിർദ്ദേശപ്രകാരമാണ് പരാതിക്കാർ ഡിജിറ്റൽ തെളിവുകളുമായെത്തിയത്.
പുരാവസ്‌തു തട്ടിപ്പ്: ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാർ ക്രൈംബ്രാഞ്ചിനു മുന്നിൽ
ക്രൈംബ്രാഞ്ച് നിർദ്ദേശപ്രകാരമാണ് പരാതിക്കാർ ഡിജിറ്റൽ തെളിവുകളുമായെത്തിയത്. മോൻസണെയും ഇവിടെ വെച്ചാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.
പുരാവസ്‌തു തട്ടിപ്പ്: മോൻസണെതിരായ ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാർ ക്രൈംബ്രാഞ്ചിനു മുന്നിൽ
READ MORE:മോന്‍സൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
മോൻസണെയും ഇവിടെ വെച്ചാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. മോന്‍സന്‍റെ ലാപ്ടോപ്, ഐ പാഡ്, മൊബൈൽ ഫോൺ എന്നിവ പരിശോധനക്ക് വിധേയമാക്കും. പണമിടപാട് സംബന്ധിച്ച് ബാങ്കിൽ നിന്നും വിവരങ്ങൾ തേടും. വ്യാജ രേഖ തയ്യാറാക്കിയില്ലെന്നാണ് ചോദ്യം ചെയ്യലിൽ മോൻസൺ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്.