കേരളം

kerala

ETV Bharat / state

മോൻസണ്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസ് : കെ സുധാകരന് ബന്ധമുണ്ടെന്ന് തങ്ങൾക്ക് അഭിപ്രായമില്ലെന്ന് തട്ടിപ്പുകേസിലെ പരാതിക്കാരന്‍ - ഏറ്റവും പുതിയ വാര്‍ത്ത

പോക്സോ കേസിൽ കെ സുധാകരനെ ബന്ധപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി പരാമർശം നടത്തുകയുണ്ടായി. അത്തരമൊരു വാദഗതി തങ്ങൾക്കില്ലെന്നും അങ്ങനെയൊരു സംഭവത്തെ കുറിച്ച് അറിവോ ആക്ഷേപമോ ഇല്ലെന്നും പരാതിക്കാരനായ ഷമീര്‍

Complainant shameer  shameer  k sudhakaran  monson mavungal pocso case  pocso case  m v govindhan  ebin abraham  latest news today  പോക്സോ കേസ്  കെ സുധാകരന്  തട്ടിപ്പുകേസിലെ പരാതിക്കാരന്‍  ഷമീര്‍  സിപിഎം സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദന്‍റെ ആരോപണം  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മോൻസണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസ്; കെ സുധാകരന് ബന്ധമുണ്ടെന്ന് തങ്ങൾക്ക് അഭിപ്രായമില്ലെന്ന് തട്ടിപ്പുകേസിലെ പരാതിക്കാരന്‍

By

Published : Jun 19, 2023, 4:48 PM IST

തട്ടിപ്പുകേസിലെ പരാതിക്കാരന്‍ മാധ്യമങ്ങളോട്

എറണാകുളം : മോൻസണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ കെ സുധാകരന് ബന്ധമുണ്ടെന്ന് തങ്ങൾക്ക് അഭിപ്രായമില്ലെന്ന് തട്ടിപ്പ് കേസിലെ പരാതിക്കാരനായ ഷമീർ. കെ സുധാകരൻ പ്രതിയായ മോൻസണ്‍ മാവുങ്കലിനെതിരായ കേസിൽ കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിൽ മൊഴി നൽകാനെത്തിയ വേളയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പോക്സോ കേസിൽ കെ സുധാകരനെ ബന്ധപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി പരാമർശം നടത്തിയിരുന്നു.

അത്തരമൊരു വാദഗതി ഞങ്ങൾക്കില്ല. അത്തരമൊരു സംഭവത്തെ കുറിച്ച് അറിവോ ആക്ഷേപമോ തങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനെതിരെ ആരെങ്കിലും മൊഴി നൽകിയതായി അറിയില്ല. പോക്സോ കേസുമായി തങ്ങളുടെ കേസിന് ബന്ധമില്ലെന്നും വ്യക്തിപരമായ ആരോപണങ്ങളുന്നയിച്ച് കേസിനെ ദുർബലപ്പെടുത്തരുതെന്നും ഷമീർ പറഞ്ഞു.

മോന്‍സന്‍റെ വീട്ടില്‍ സുധാകരന്‍ വന്നത് എട്ട് തവണ : കെ സുധാകരന്‍റെ വിശ്വസ്‌തന്‍ എബിൻ, മോന്‍സണില്‍ നിന്ന് മാസപ്പടി വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറും. കെ സുധാകരൻ അനൂപിന്‍റെ കൈയ്യില്‍ നിന്ന് പണം വാങ്ങുമ്പോഴും എബിൻ അവിടെയുണ്ടായിരുന്നു.

മോൻസന്‍റെ വീട്ടിൽ എട്ട് തവണ സുധാകരൻ വന്നപ്പോഴും എബിൻ ഉണ്ടായിരുന്നു. മോൻസന്‍റെ ജീവനക്കാരുടെ അക്കൗണ്ടിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. ഇപ്പോൾ രഹസ്യമൊഴി നൽകിയ കേസിലെ മൂന്ന് സാക്ഷികളെ സ്വാധീനിക്കാൻ എബിൻ ശ്രമിച്ചതിന്‍റെ തെളിവുകളുണ്ടെന്നും ഇത് സുധാകരന് വേണ്ടിയാണെന്നും പരാതിക്കാരനായ ഷമീർ ആരോപിച്ചു.

എബിനെതിരായ തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറും. മോൻസന്‍റെ വീട്ടിൽ എത്തിയ വേളയിൽ പരാതിക്കാരായ ഞങ്ങൾ മാറിയിരിക്കുകയായിരുന്നു എന്നാണ് കെ സുധാകരൻ പറഞ്ഞത്. എന്നാൽ അത് ഖണ്ഡിക്കുന്ന തെളിവുകൾ ഉണ്ട്.

രോഗം ഭേദമായ ആരും തന്നെയില്ല :കെ സുധാകരൻ പത്ത് ലക്ഷം വാങ്ങിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതാണ്. ഇതുമായി ബന്ധപ്പെട്ട് മോൺസന്‍റെ മൂന്ന് ജീവനക്കാരാണ് മൊഴി നൽകിയത്. സുധാകരനും മോൺസനും തമ്മിൽ ഡോക്‌ടർ - രോഗീ ബന്ധമല്ല.

സുധാകരനല്ലാതെ രോഗം ഭേദമായ ഒരാളെയെങ്കിലും കാണിച്ച് തരാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. തന്നെ ഫ്രോഡ് എന്ന് ചാനൽ ചർച്ചയിൽ വിശേഷിപ്പിച്ച റിജിൽ മാക്കുറ്റിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഷമീർ വ്യക്തമാക്കി.
മോന്‍സൺ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസിൽ പരാതിക്കാരായ ഷമീർ, യാക്കൂബ് എന്നിവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെ പ്രതിചേർത്ത സാഹചര്യത്തിലാണ് പരാതിക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. കെ സുധാകരൻ ഉൾപ്പടെയുള്ളവർക്കെതിരായ തെളിവുകൾ നേരത്തേ നൽകിയിരുന്നുവെങ്കിലും അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോയിരുന്നില്ല.

ഇതേ തുടർന്നായിരുന്നു സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കെ സുധാകരൻ ഉൾപ്പടെയുള്ളവരെ പ്രതി ചേർത്ത സാഹചര്യത്തിലാണ് കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ച് പരാതിക്കാരിൽ നിന്ന് ശേഖരിച്ചത്.

എം വി ഗോവിന്ദന്‍റെ ആരോപണം തള്ളി ക്രൈംബ്രാഞ്ച് : അതേസമയം, മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പോക്‌സോ കേസില്‍ സുധാകരന് പങ്കുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം ക്രൈംബ്രാഞ്ച് തള്ളി. കേസ് അന്വേഷണത്തിനിടെ ഒരിക്കല്‍ പോലും കെ സുധാകരന്‍റെ പേര് ഉയര്‍ന്ന് വന്നിട്ടില്ലെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടി കെ സുധാകരനെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മോന്‍സണ്‍ പീഡിപ്പിച്ചതില്‍ അന്വേഷണം പൂര്‍ത്തിയായതാണെന്നും ഇരയായ പെണ്‍കുട്ടിയുടെ പരാതിയല്ലാത്ത സാഹചര്യത്തില്‍ കെ സുധാകരനെതിരെ അന്വേഷണം ഉണ്ടാകില്ലെന്നും ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.

ABOUT THE AUTHOR

...view details