കേരളം

kerala

ETV Bharat / state

അച്ഛന്‍റെ ക്രൂരത വീണ്ടും; ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ ശരീരം പൊള്ളിച്ചു - എറണാകുളം

ആറുമാസം പ്രായമുള്ള കുഞ്ഞിനെ അതിക്രൂരമായി പൊള്ളിക്കുകയും വലിച്ചെറിയുകയും ചെയ്തു. തൃപ്പൂണിത്തുറയ്ക്ക് സമീപം തിരുവാങ്കുളത്താണ് നാടിനെ നടുക്കിയ സംഭവം.

ekm child  എറണാകുളം  പിഞ്ച് കുഞ്ഞിനെ അച്ഛൻ ഉപദ്രവിച്ചു
തീരാത്ത ക്രൂരത; പിഞ്ച് കുഞ്ഞിനെ അച്ഛൻ ഉപദ്രവിച്ചതായി പരാതി

By

Published : Jul 3, 2020, 11:53 AM IST

Updated : Jul 3, 2020, 4:47 PM IST

എറണാകുളം: കുട്ടികളോടുള്ള രക്ഷിതാക്കളുടെ ക്രൂരതയ്ക്ക് അവസാനമില്ല. തൃപ്പൂണിത്തുറയ്ക്ക് സമീപം തിരുവാങ്കുളത്ത് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അതിക്രൂരമായി പൊള്ളിക്കുകയും വലിച്ചെറിയുകയും ചെയ്തതായി പരാതി. സംഭവത്തില്‍ അച്ഛന്‍ ആനന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു.

അച്ഛന്‍റെ ക്രൂരത വീണ്ടും; ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ ശരീരം പൊള്ളിച്ചു

അമ്മയുടെ പരാതിയിലാണ് ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച അർദ്ധരാത്രിയായിരുന്നു കുഞ്ഞിനെ അച്ഛൻ ആക്രമിച്ചത്. മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട ആനന്ദ് കുഞ്ഞിനെ ബലമായി വാങ്ങി വലിച്ചെറിയുകയായിരുന്നെന്ന് അമ്മ പറയുന്നു. ഭർത്താവിനെ ഭയന്ന് കുട്ടിയുടെ അമ്മ സുമ ഇക്കാര്യം പുറത്തറിയിച്ചില്ല. കുഞ്ഞിന്‍റെ കഴുത്തിലും, ശരീരത്തിലും മർദ്ദനമേറ്റതിന്‍റെയും, പൊള്ളിയതിന്‍റെയും പാടുകൾ കണ്ട് സംശയം തോന്നിയ ആശ വർക്കർമാർ അമ്മയോട് വിശദമായി സംസാരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസും ശിശുക്ഷേമ സമിതി ഭാരവാഹികളുമെത്തി കുഞ്ഞിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചു. മദ്യപിച്ചെത്തി അച്ഛന്‍ പലപ്പോഴും കുഞ്ഞിനെ മര്‍ദിക്കാറുണ്ടെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി.

തിരുവാങ്കുളത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവർ. മൂത്ത പെൺകുട്ടിയെയും ഇയാൾ മർദ്ദിക്കാറുണ്ടെന്ന് സുമ പറഞ്ഞു. കുഞ്ഞുങ്ങളെയും അമ്മയെയും മഹിളാമന്ദിരത്തിലേക്ക് മാറ്റുമെന്ന് സ്ഥലത്ത് എത്തിയ ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികൾ അറിയിച്ചു.

അങ്കമാലിയില്‍ അച്ഛന്‍ പിഞ്ചുകുഞ്ഞിനെ വലിച്ചെറിഞ്ഞതിന്‍റെ ഞെട്ടലില്‍ നിന്ന് നാടുണരും മുമ്പേയാണ് കിലോമീറ്ററുകള്‍ക്ക് അകലെ തിരുവാങ്കുളത്ത് വീണ്ടും അതിക്രൂര കൃത്യം.

Last Updated : Jul 3, 2020, 4:47 PM IST

ABOUT THE AUTHOR

...view details