കേരളം

kerala

സ്വകാര്യ ലാബുകൾ ആർ.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയില്ലെങ്കില്‍ നടപടിയെന്ന് കലക്ടര്‍

By

Published : May 1, 2021, 12:26 PM IST

സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടിയ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Rtpcr ernakulam  Collector Suhas  എറണാകുളം  ആർ.ടി.പി.സി.ആർ പരിശോധന  private labs  Kochi
സ്വകാര്യ ലാബുകൾ ആർ.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയില്ലെങ്കില്‍ നടപടിയെന്ന് കലക്ടര്‍

എറണാകുളം: ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടർന്ന് സ്വകാര്യ ലാബുകൾ പ്രവർത്തനം നിർത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ്. സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടിയ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കൂടിയ നിരക്ക് ഈടാക്കിയാല്‍ ലാബുകൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നാണ് സർക്കാർ ഉത്തരവ്. കാറ്റിൽപ്പറത്തി അമിത ലാഭം കൊയ്യാൻ ആരേയും അനുവദിക്കില്ല. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ലാബുകൾ കൃത്യമായി പ്രവർത്തിക്കുന്ന കാര്യം ജില്ലാ ഭരണകൂടം ഉറപ്പു വരുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ABOUT THE AUTHOR

...view details