കൊച്ചി: ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിസരത്തെ ഓട്ടോസ്റ്റാൻഡുകളിൽ പരിശോധന നടത്തി.എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഓട്ടോ ഡ്രൈവർമാർ യാത്രക്കാരോട് നിസഹകരണം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഓട്ടോ സ്റ്റാൻഡുകളില്‍ നേരിട്ടെത്തി പരിശോധന നടത്തി എറണാകുളം ജില്ലാ കലക്‌ടര്‍ - ernakulam north auto stand
രാത്രികാലങ്ങളിൽ മറ്റ് പ്രദേശങ്ങളിലുള്ള ഓട്ടോ ഡ്രൈവർമാരാണ് എറണാകുളം നോർത്ത് പരിസരത്ത് സ്റ്റാൻഡുകൾ കയ്യടക്കുന്നതെന്നും കുറഞ്ഞ ദൂരപരിധിയിലേക്ക് ഓട്ടോഡ്രൈവർമാർ ഓട്ടം പോകാന്‍ നിസംഗത കാണിക്കുന്നെന്നുമുള്ള നിരവധി പരാതികൾ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നു.
രാത്രികാലങ്ങളിൽ മറ്റ് പ്രദേശങ്ങളിലുള്ള ഓട്ടോ ഡ്രൈവർമാരാണ് എറണാകുളം നോർത്ത് പരിസരത്ത് സ്റ്റാൻഡുകൾ കയ്യടക്കുന്നതെന്നും കുറഞ്ഞ ദൂരപരിധിയിലേക്ക് ഓട്ടോഡ്രൈവർമാർ ഓട്ടം പോവാന്‍ വിസമ്മതിക്കുന്നുവെന്നും ഓട്ടോ തൊഴിലാളികൾ മാഫിയ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്‍റും ആർടിഒയും ജില്ലാ കലക്ടറും രാത്രിയിൽ നേരിട്ട് സ്റ്റാൻഡുകളിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.
രേഖകളും മറ്റും പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ പെർമിറ്റില്ലാത്ത വാഹനങ്ങൾ ഓടുന്നതായി കണ്ടെത്തി. കൂടാതെ ടാക്‌സ്, ഇൻഷുറൻസ് എന്നിവ അടക്കാത്ത ഓട്ടോറിക്ഷകളുമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിർദേശം നൽകി. ദീർഘദൂര ഓട്ടം, ചെറിയ ഓട്ടം തുടങ്ങിയ വേർതിരിവുകൾ രാത്രി യാത്രയിൽ യാത്രക്കാരോട് പുലർത്തരുതെന്ന് ഡ്രൈവർമാർക്ക് നിർദേശം നൽകിയാണ് കലക്ടർ സ്ഥലത്തുനിന്ന് മടങ്ങിയത്.