കൊച്ചിൻ കാർണിവൽ റദ്ദാക്കി - കൊച്ചിൻ കാർണിവൽ റദ്ദാക്കി
1984 ന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന കൊച്ചിൻ കാർണിവൽ റദ്ദാക്കുന്നത്.
കൊച്ചിൻ കാർണിവൽ റദ്ദാക്കി
എറണാകുളം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷത്തെ കൊച്ചിൻ കാർണിവൽ റദ്ദാക്കിയതായി കാർണിവൽ സ്ഥാപക ചെയർമാൻ കെജെ സോഹൻ. ഫോർട്ട് കൊച്ചിയിലെ വാസ്കോഡാമ സ്ക്വയറിൽ എല്ലാ വർഷവും നടത്തിയിരുന്ന കാർണിവലാണ് റദ്ദാക്കിയത്. 1984 ന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന കൊച്ചിൻ കാർണിവൽ റദ്ദാക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെത്തുടർന്ന് കൊവിഡ് 19 കേസുകളിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് അദേഹം പറഞ്ഞു.