എറണാകുളം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോതമംഗലം സഹകരണ ബാങ്ക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീടുകളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കി. അരി, പഞ്ചസാര, തേയില, കടല, പയര്‍, ആട്ട, ഉപ്പ് എന്നിവ അടങ്ങിയ കിറ്റ് 500 രൂപക്കാണ് വീടുകളില്‍ എത്തിച്ച് നല്‍കിയത്.പൊതുമാർക്കറ്റിൽ 700 രൂപക്ക് മുകളിലാണ് ഈടാക്കുന്നത്.
അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കി സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍ - co-operative bank officials
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകളില്‍ അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്‌ത് സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍.
സഹകരണ ബാങ്ക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കി
സാധനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഫോണിലൂടെ ബുക്ക് ചെയ്യാം. കൂടാതെ ബാങ്കിങ് നടപടികള്‍ക്കായി ബാങ്കിലേക്ക് എത്തേണ്ടതില്ലെന്നും വീടുകളില്‍ നേരിട്ടെത്തി നടപടികള്‍ ചെയ്യാന്‍ വേണ്ട ക്രമീകരണം നടപ്പാക്കിയിട്ടുണ്ടെന്നും സഹകരണ ബാങ്ക് പ്രസിഡന്‍ഡ് അഡ്വ. വി.എം. ബിജുകുമാര്‍, സെക്രട്ടറി ഇ.വി. രാധാകൃഷ്‌ണന്‍ എന്നിവര്‍ അറിയിച്ചു.