എറണാകുളം:ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മൊഫിയ പര്‍വീണിന്‍റെ പിതാവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചു. കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കും. അവർക്കൊപ്പമാണ് സർക്കാർ എന്നും മുഖ്യമന്ത്രി അറിയിച്ചു.
എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ തന്നെ നേരിട്ട് വിളിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞതായി പെൺകുട്ടിയുടെ പിതാവും അറിയിച്ചു. മുഖ്യമന്ത്രിയോട് സംസാരിക്കാൻ കഴിഞ്ഞത് വലിയ ആശ്വാസമാണ്. പുതിയ അന്വേഷണ സംഘത്തിൽ പ്രതീക്ഷയുണ്ടെന്നും പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു.