കേരളം

kerala

ETV Bharat / state

കാനം രാജേന്ദ്രന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും

Homage to Kanam Rajendran: നാളെ രാവിലെ 8 മണിയോടെ ഭൗതിക ശരീരം തിരുവനന്തപുരത്തേക്ക് കൊണ്ട് പോകും. ഉച്ചക്ക് കോട്ടയത്തേക്ക് വിലപായത്ര.

CM and Ministers Homage to Kanam Rajendran  CPI Leader Kanam Rajendran passes away  Homage to Kanam Rajendran  കാനം രാജേന്ദ്രന് അന്തിമോപചാരം  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  കാനം രാജേന്ദ്രന്‍ അന്തരിച്ചു
CPI Leader Kanam Rajendran passes away

By ETV Bharat Kerala Team

Published : Dec 8, 2023, 11:03 PM IST

Updated : Dec 9, 2023, 6:09 AM IST

എറണാകുളം :അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി മുഖ്യമന്തി പിണറായി വിജയനും മന്ത്രിമാരും അന്തിമോപചാരം അർപ്പിച്ചു (CM and Ministers Homage to Kanam Rajendran). കൊച്ചി മറൈൻ ഡ്രൈവിലെ നവകേരള സദസിന്‍റെ പൊതുപരിപാടി കഴിഞ്ഞ ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ചെത്തി പ്രിയ സഖാവിന് അന്തിമാഭിവാദ്യം അർപ്പിച്ചത് (CPI Leader Kanam Rajendran passes away). വൈകുന്നേരം അഞ്ചര മണിയോടെ വിയോഗ വാർത്ത പുറത്ത് വന്നതിന് പിന്നാലെ സിപിഐ മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ചിഞ്ചു റാണി, ജി ആർ അനിൽ എന്നിവർ ആശുപത്രിയിലെത്തിയിരുന്നു.

ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പടെ സിപിഐയിലെ നിരവധി പ്രമുഖർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. കാനത്തിന്‍റെ വിയോഗ വാർത്ത പുറത്ത് വന്നതിന് പിന്നാലെ നൂറ് കണക്കിന് സാധാരണക്കാരും പ്രവർത്തകരും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ ആശുപത്രിയിൽ തടിച്ച് കൂടിയിരുന്നു. രാത്രി ഒമ്പതരമണിയോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

കാനം രാജേന്ദ്രന്‍റെ മൃതദേഹം രാവിലെ എട്ട് മണിയോടെ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും. ഹെലികോപ്റ്ററിലായിരിക്കും കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുക. രവിലെ എട്ടര മണിയോടെ ജഗതിയിലെ വിട്ടിലെത്തിക്കുന്ന ഭൗതിക ശരീരം പട്ടത്തെ പാർടി ഓഫിസിൽ ഉച്ചവരെ പൊതു ദർശനത്തിന് വെക്കും.

ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും. പാർട്ടി ഓഫിസിൽ പൊതു ദർശനത്തിന് വച്ച ശേഷം രാത്രി വൈകി കാനത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്‌ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംസ്‌കാരം തീരുമാനിച്ചിരിക്കുന്നത്. അതേസമയം ശനിയാഴ്‌ചത്തെ നവകേരള സദസ് മാറ്റമില്ലാതെ നടക്കും. സംസ്‌കാരം നടക്കുന്ന ഞായറാഴ്‌ച രാവിലെ നവകേരള സദസിന്‍റെ പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്‌ച രാവിലെ കാനത്തെ വീട്ടു വളപ്പിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുക.

Also Read:വിടവാങ്ങിയത് ദീര്‍ഘ കാലം സിപിഐയെ നയിച്ച നേതാവ്, നേരിട്ട വിമര്‍ശനങ്ങളും വിവാദങ്ങളും നിരവധി

Last Updated : Dec 9, 2023, 6:09 AM IST

ABOUT THE AUTHOR

...view details