കേരളം

kerala

ETV Bharat / state

കര്‍ദിനാൾ ആലഞ്ചേരിയുടെ നടപടിയിൽ വിയോജിച്ച് വൈദികർ; പ്രതിഷേധയോഗം ചേരും - വിയോജിച്ച് വൈദികർ

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇരുട്ടിന്‍റെ മറവില്‍ അധികാരം പിടിച്ചെക്കുകയായിരുന്നു എന്നും സഹായ മെത്രാന്‍മാരെ പുറത്താക്കിയത് അംഗീകരിക്കാന്‍ ആവില്ലെന്നും വൈദികര്‍.

കര്‍ദ്ദിനാൾ ആലഞ്ചേരിയുടെ നടപടിയിൽ വിയോജിച്ച് വൈദികർ; പ്രതിഷേധയോഗം ചേരുന്നു

By

Published : Jul 2, 2019, 12:56 PM IST

എറണാകുളം: സിറോമലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ നടപടികളോടുള്ള വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്താനൊരുങ്ങി ഒരു വിഭാഗം വൈദികര്‍. കര്‍ദിനാളിന്‍റെ എല്ലാ തീരുമാനങ്ങളോടും നിസഹകരിക്കാനുള്ള തീരുമാനം സിനഡിനേയും തിരുസംഘത്തെയും മാര്‍പാപ്പയെയും രേഖാമൂലം അറിയിക്കുന്നതിന് മുന്നോടിയായി വൈദികര്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. കര്‍ദിനാള്‍ ആലഞ്ചേരി ഇരുട്ടിന്‍റെ മറവില്‍ അധികാരം പിടിച്ചെക്കുകയായിരുന്നു എന്നും സഹായ മെത്രാന്‍മാരെ പുറത്താക്കിയത് അംഗീകരിക്കാന്‍ ആവില്ലെന്നും വൈദികര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details