എറണാകുളം: കെ.എസ്.യു നിയമസഭാ മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു കൊച്ചി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കെ.എസ്.യു പ്രവർത്തകർ പൊലീസിനു നേരെ തിരിഞ്ഞതോടെ പൊലീസ് ലാത്തി വീശി. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്‌തു നീക്കി.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം - കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം
ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം
പ്രകോപനം സൃഷ്‌ടിക്കാൻ കെ.എസ്.യു പ്രവർത്തകർ ശ്രമിച്ചെങ്കിലും പൊലീസ് സംയമനം പാലിച്ചതിനാൽ സംഘർഷമൊഴിവായി. ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുന്നിലാണ് പൊലീസ് തടഞ്ഞത്. മുൻ മേയർ ടോണി ചമ്മിണി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌തു. ഡി.സി.സി വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് അലോഷി സേവ്യർ, പി.എച്ച്.അസ്‌ലം തുടങ്ങിയവർ സംസാരിച്ചു.
Last Updated : Nov 20, 2019, 8:07 PM IST