എറണാകുളം: കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ആയിരുന്ന എസ്. കൃഷ്‌ണകുമാറിന്‍റെ സ്ഥലംമാറ്റ ഉത്തരവിന്മേലുള്ള സ്റ്റേ തുടരും. സ്ഥലംമാറ്റത്തിനെതിരായ അപ്പീലിൽ വിശദീകരണം നല്‍കാന്‍ രജിസ്‌ട്രാര്‍ കൂടുതല്‍ സമയം തേടിയതിനെ തുടർന്നാണ് സ്റ്റേ തുടരാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഹര്‍ജി അടുത്തയാഴ്‌ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയുടെ സ്ഥലംമാറ്റം: സ്റ്റേ തുടരാൻ ഹൈക്കോടതി ഉത്തരവ് - JUDGE KRISHNAKUMAR TRANSFER
മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ആയിരുന്ന എസ്. കൃഷ്‌ണകുമാറിനെ സിവിക് ചന്ദ്രൻ കേസിൽ വിവാദ പരാമർശം നടത്തിയതിനെ തുടർന്നാണ് കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലംമാറ്റിയത്.
പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ആയിരുന്ന എസ് കൃഷ്‌ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്‌ത് ജഡ്‌ജ് കൃഷ്‌ണകുമാർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ നൽകിയത്. സ്ഥലംമാറ്റം നിയമ വിരുദ്ധമാണെന്നും, ഡെപ്യൂട്ടേഷൻ തസ്‌തിക ആയതിനാൽ സ്ഥലംമാറ്റത്തിനു മുൻപായി തന്നോട് അനുമതി തേടിയില്ലെന്നുമായിരുന്നു കൃഷ്‌ണകുമാറിന്‍റെ വാദം.
നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഹർജി തള്ളിയ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ.