എറണാകുളം:സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലെ വിവാദ പരാമർശത്തിൽ സ്ഥലം മാറ്റിയതിനെതിരെ സെഷൻസ് ജഡ്‌ജ് എസ് കൃഷ്‌ണ കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് വിഭാഗത്തിന്‍റെ സ്ഥലം മാറ്റ നടപടി നിയമവിരുദ്ധവും ചട്ടങ്ങൾ പാലിച്ചല്ലെന്നുമാണ് വാദം. വിവാദങ്ങളെ തുടർന്ന് കൃഷ്‌ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്.
സിവിക് ചന്ദ്രന്‍ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശം: സ്ഥലം മാറ്റിയതിനെതിരെ ജഡ്‌ജ് ഹൈക്കോടതിയില്‍ - Kerala high court news
സെഷന്‍സ് ജഡ്‌ജ് എസ് കൃഷ്‌ണ കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് വര്‍ഷ കാലവധി പൂര്‍ത്തിയാകാതെ തന്നെ മാറ്റുന്നതിന് പ്രത്യേക സാഹചര്യം വേണമെന്നും അഡ്‌മിനിസ്ട്രേറ്റീവ് വിഭാഗത്തിന്‍റെ നടപടി നിയമ വിരുദ്ധമാണെന്നും കൃഷ്‌ണ കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചു.
സിവിക് ചന്ദ്രന്‍ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശം: സ്ഥലം മാറ്റിയതിനെതിരെ ജഡ്‌ജ് ഹൈക്കോടതിയില്‍
മഞ്ചേരി ജഡ്‌ജായ മുരളീകൃഷ്‌ണനെ കോഴിക്കോട്ടേക്കും മാറ്റിയിരുന്നു. അടുത്ത വർഷം മെയ് 31 വരെ കോഴിക്കോട് സെഷന്‍സ് ജഡ്‌ജായി തനിക്ക് തുടരാം എന്നും മൂന്ന് വർഷക്കാലാവധി പൂർത്തിയാകാതെ സ്ഥലം മാറ്റണമെങ്കിൽ പ്രത്യേക സാഹചര്യമോ ഭരണപരമായ താൽപ്പര്യമോ ഉണ്ടാകണമെന്നുമാണ് ഹർജിയിൽ പറയുന്നത്. സിവിക് ചന്ദ്രനെതിരായ പീഡനക്കേസിലെ പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നു എന്നതായിരുന്നു ജഡ്‌ജിയുടെ വിവാദ പരാമർശം.