കേരളം

kerala

By

Published : Mar 5, 2022, 12:07 PM IST

Updated : Mar 5, 2022, 12:43 PM IST

ETV Bharat / state

ടാറ്റൂ സ്റ്റുഡിയോയിലെ പീഡനം: പ്രതിയെ ഉടന്‍ പിടികൂടുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ

ടാറ്റൂ സ്റ്റുഡിയോക്കെതിരായി സമൂഹ മാധ്യമങ്ങളിൽ ലൈഗിക പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.

City Police Commissioner on Tattoo Studio Sexual harassment  kochi Tattoo Studio Sexual harassment case  Tattoo Studio rape case  ടാറ്റൂ സ്റ്റുഡിയോയിലെ പീഡനം  കൊച്ചി ടാറ്റൂ സ്റ്റുഡിയോയില്‍ ലൈംഗിക ചൂഷണം  കൊച്ചി ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസ്  സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗ രാജു
ടാറ്റൂ സ്റ്റുഡിയോയിലെ പീഡനം: പ്രതിയെ ഉടന്‍ പിടികൂടുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ

എറണാകുളം: കൊച്ചിയിലെ ടാറ്റൂ സ്ഥാപനത്തിനെതിരായ പീഡന പരാതിയിയിൽ ഒളിവിലുള്ള പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗ രാജു. നിലവിൽ ആറ് പരാതികളാണ് ലഭിച്ചത്. ഇതിൽ ചേരാനെല്ലൂർ, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് കേസുകൾ റജിസ്റ്റർ ചെയ്തു. ഇന്ന് ഒരു കേസുകൂടി രജിസ്റ്റർ ചെയ്യുമെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

ടാറ്റൂ സ്റ്റുഡിയോക്കെതിരായി സമൂഹ മാധ്യമങ്ങളിൽ ലൈഗിക പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. ഇന്നലെ വൈകുന്നേരമാണ് നാല് പേർ പരാതി നൽകിയത്. പിന്നീട് രാത്രിയോടെ ഒരു പരാതി കൂടി ലഭിച്ചിരുന്നു. ഈ മെയിൽ വഴി ഒരു പരാതി കൂടി ലഭിച്ചിട്ടുണ്ട്.

ടാറ്റൂ സ്റ്റുഡിയോയിലെ പീഡനം: പ്രതിയെ ഉടന്‍ പിടികൂടുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ

എല്ലാ പരാതിയിലും ആരോപണ വിധേയനായ വ്യക്തി ഒരാൾ തന്നെയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ടാറ്റൂ സ്ഥാപനം അടച്ചിട്ട് പ്രതി ഒളിവിൽ പോയിരിക്കുകയാണ്. പരാതിക്കാരായ യുവതികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. പരാതിക്ക് പിന്നിൽ മറ്റു കാരണങ്ങളുണ്ടെന്ന ആരോപണം ഇപ്പോൾ പരിശോധിക്കേണ്ട കാര്യമില്ല.

also read: ഹരിദാസന്‍ വധക്കേസ്: ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ അറസ്റ്റില്‍, കേസില്‍ ഇതുവരെ അറസ്റ്റിലായത് 13 പേര്‍
കൂടുതൽ പരാതികൾ ലഭിച്ചാൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. സമാനമായ രീതിയിൽ വേറെ സ്ഥാപനങ്ങളിൽ നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ടാറ്റൂ സെന്‍ററുകളിൽ പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. നിലവിൽ മറ്റ് സെന്‍ററുകൾക്കെതിരെ പരാതി ലഭിച്ചിട്ടില്ലന്നും സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Mar 5, 2022, 12:43 PM IST

ABOUT THE AUTHOR

...view details