കൊച്ചി:തൊഴിലാളിവർഗത്തിന‌് പുതിയ ദിശാബോധം പകർന്ന‌് പുതിയ സമര പോരാട്ടങ്ങളെ ഓർമിപ്പിച്ച സിഐടിയു സമ്മേളനത്തിന‌് ഉജ്വല സമാപനം. കേന്ദ്ര സർക്കാരിന്‍റെ തെറ്റായ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി അണി ചേരാനും തൊഴിലാളികൾക്കൊപ്പം നിൽക്കുന്ന സംസ്ഥാന സർക്കാരിനെ ശക്തിപ്പെടുത്താനും ആഹ്വാനം ചെയ‌്താണ‌് പതിനാറാം ജില്ലാ സമ്മേളനം പെരുമ്പാവൂരിന്‍റെ മണ്ണിൽ സമാപിച്ചത‌്.
നഗരത്തെ ചുവപ്പണിയിച്ച‌് സിഐടിയു ജില്ലാ സമ്മേളനം - kochin local news updates
ആയിരങ്ങളാണ‌് പൊതുസമ്മേളനത്തിൽ അണി ചേർന്നത‌്. സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ പൊതുസമ്മേളനം ഉദ‌്ഘാടനം ചെയ‌്തു.
സിഐടിയു ജില്ലാ സമ്മേളനം
ആയിരങ്ങളാണ‌് പൊതുസമ്മേളനത്തിൽ അണി ചേർന്നത‌്. പൊതുസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ ഉദ‌്ഘാടനം ചെയ‌്തു. ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. സിഐടിയു ജില്ലാ പ്രസിഡന്‍റ് പി ആർ മുരളീധരൻ അധ്യക്ഷനായി.