കൊച്ചി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ കൊച്ചിയിലെ റിസര്‍വ് ബാങ്ക് കാര്യാലയത്തിലേക്ക് ലോങ് മാർച്ച് നടത്തി. എറണാകുളം രാജേന്ദ്ര മൈതാനിയിൽ നിന്ന് ആരംഭിച്ച ലോങ് മാർച്ച് ആർബിഐ ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് വിദ്യാർഥികൾ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു.
പൗരത്വ ഭേദഗതി നിയമം; കൊച്ചിയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് - Kochi RBI office
എറണാകുളം രാജേന്ദ്ര മൈതാനിയിൽ നിന്ന് ആരംഭിച്ച ലോങ് മാര്‍ച്ച് ആർബിഐ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു
പൗരത്വ നിയമ ഭേദഗതി
സ്വാതന്ത്ര്യസമരത്തിന് സമാനമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് ജാമിയ കോളജ് വിദ്യാർഥി അബ്ദുൽ ഹമീദ് പറഞ്ഞു. കക്ഷിരാഷ്ട്രീയമില്ലാതെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ മത തീവ്രവാദികൾ നടത്തുന്ന പരിപാടിയായി ചിത്രീകരിക്കാൻ എസ്എഫ്ഐ ശ്രമിച്ചതായും വ്യാഴാഴ്ച നടത്താനിരുന്ന എസ്എഫ്ഐയുടെ പ്രതിഷേധ പരിപാടി ബുധനാഴ്ച തന്നെ തങ്ങള്‍ നടത്തിയതാണ് എസ്.എഫ്.ഐയെ പ്രകോപിപ്പിച്ചതെന്നും പരിപാടിയുടെ സംഘാടകരായ വിദ്യാർഥികൾ ആരോപിച്ചു.
Last Updated : Dec 19, 2019, 1:56 AM IST