എറണാകുളം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ കൊച്ചി ആർബിഐ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം ടി.വി അനിത ഉദ്ഘാടനം ചെയ്തു. എറണാകുളം മഹാരാജാസ് കോളജിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലിയിൽ നിരവധി വിദ്യാർഥികൾ അണിചേർന്നു. കൊച്ചി ആർബിഐ ഓഫിസിന് മുന്നിലെത്തിയ പ്രതിഷേധ റാലി പൊലീസ് തടഞ്ഞതിനെ തുടർന്ന് വിദ്യാർഥികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ആർ.ബി.ഐ ഓഫീസിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി - protest march
ജനാധിപത്യ അവകാശങ്ങൾ ഇല്ലായ്മ ചെയ്യുന്ന അവസ്ഥയാണ് മോദി സർക്കാരിൻ്റെയും ആർഎസ്എസിൻ്റെയും നേതൃത്വത്തിൽ നടക്കുന്നതെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് അമൽ ജോസ് പറഞ്ഞു.
ജനാധിപത്യ അവകാശങ്ങൾ ഇല്ലായ്മ ചെയ്യുന്ന അവസ്ഥയാണ് മോദി സർക്കാരിൻ്റെയും ആർഎസ്എസിൻ്റെയും നേതൃത്വത്തിൽ നടക്കുന്നതെന്നും എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് അമൽ ജോസ് മാധ്യമങ്ങളോട് പറഞ്ഞു. ജന ജീവിതം ദുഷ്കരമാകുന്ന സ്ഥിതിയാണ് ഇപ്പോൾ ഇന്ത്യയിലുള്ളതെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും, കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും വരും ദിവസങ്ങളിൽ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ശക്തമാക്കുമെന്നും അമൽ ജോസഫ് വ്യക്തമാക്കി. രണ്ടു മണിയോടെയാണ് പ്രതിഷേധക്കാർ ഓഫീസിനു മുന്നിൽ നിന്ന് പിരിഞ്ഞു പോയത്.