കൊച്ചി:സിറോ മലബാര്‍ സഭയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ ഇന്ന് പള്ളികളില്‍ വായിച്ചു. സഹായമെത്രാന്മാരെ ചുമതലകളില്‍ നിന്ന് മാറ്റിയത് വത്തിക്കാന്‍ നിര്‍ദേശ പ്രകാരമെന്നാണ് സർക്കുലറിൽ പറയുന്നത്. അതേസമയം, വിമത വൈദികരുടെ പള്ളികളിൽ സർക്കുലർ വായിച്ചില്ല.
കർദിനാൾ ആലഞ്ചേരിയുടെ സർക്കുലർ പള്ളികളിൽ വായിച്ചു - സർക്കുലർ
പ്രശ്നങ്ങള്‍ അടുത്ത സിനഡില്‍ ചര്‍ച്ച ചെയ്യുമെന്നും കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലറിൽ വിശദീകരിക്കുന്നു
അതിരൂപതയുടെ പൊതുനന്മയെ കരുതിയാണ് സഭാ സ്വത്തുക്കൾ വിൽക്കാൻ തീരുമാനിച്ചത്. പുതിയ മെത്രാൻമാരെ ഉടൻ നിയമിക്കുമെന്നും സര്‍ക്കുലറില്‍ വിശദീകരണമുണ്ട്. പ്രശ്നങ്ങള്‍ അടുത്ത സിനഡില്‍ ചര്‍ച്ച ചെയ്യുമെന്നും കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലറിൽ വിശദീകരിക്കുന്നു.
ഭൂമിവില്‍പനയിലൂടെ അതിരൂപതക്ക് നഷ്ടമുണ്ടാക്കുന്ന ഒരു നടപടിയും തന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സഭയിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നവരെ വിശ്വാസികൾ തിരിച്ചറിയണം. അവരോട് യാതൊരു കാരണവശാലും സഹകരിക്കരുതെന്നും സർക്കുലറിൽ പറയുന്നു.