സിനിമാ സെറ്റ് തകർത്ത കേസിൽ; രണ്ടാം പ്രതി പിടിയിൽ - കാലടി
മോഷണക്കേസടക്കം നിരവധി കേസുകളിൽ പ്രതിയായ കൃഷ്ണദാസിനെയാണ് പെരുമ്പാവൂർ പൊലിസ് അറസ്റ്റ് ചെയ്തത്. രാഷ്‌ട്രീയ ബജ്റംഗ്‌ദൾ പ്രവർത്തകൻ കൂടിയാണ് പ്രതി.
എറണാകുളം: കാലടി മണപ്പുറത്ത് സിനിമാ സെറ്റ് തകർത്ത കേസിലെ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണക്കേസടക്കം നിരവധി കേസുകളിൽ പ്രതിയായ കൃഷ്ണദാസിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്‌ട്രീയ ബജ്റംഗ്‌ദൾ പ്രവർത്തകൻ കൂടിയാണ് പ്രതി. എ.ടി.എം കവർച്ചയുമായി ബന്ധപ്പെട്ട് കൊരട്ടി, ആലുവ സ്‌റ്റേഷനിലും, മാരകായുധങ്ങൾ കൈവശം വച്ചതിന് കാലടി സ്‌റ്റേഷനിലും പ്രതിക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതികൾക്കെതിരെ കാപ്പ ചുമത്തുന്ന നടപടികൾ പുരോഗമികുകയാണെന്ന് പെരുമ്പാവൂർ പൊലീസ് പറഞ്ഞു. പെരുമ്പാവൂർ സി.ഐ ജയകുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.