എറണാകുളം: പൊലീസിനെ ഉപയോഗിച്ചുള്ള അതിക്രമത്തിലൂടെ ബഹുഭൂരിപക്ഷം വരുന്ന ഇടവക വിശ്വാസികളെ പുറത്താക്കി കോടതി വിധി നടപ്പാക്കുമ്പോൾ അവിടെ നീതി മരിക്കുകയാണെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. നിയമപരമായി വിജയം ഓർത്തഡോക്സ് സഭക്കാണെങ്കിലും ക്രിസ്തീയത പ്രചരിപ്പിക്കുന്നവർക്ക് വിട്ടുവീഴ്ച മനോഭാവം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചർച്ച് ആക്ട് പാസാക്കണമെന്ന് ജസ്റ്റിസ് കെമാൽ പാഷ - Ernakulam
കാനോൻ നിയമം അനുസരിച്ചുള്ള വിവാഹമോചനം നിയമപരമല്ലെന്നതുപോലെതന്നെ കാനോൻ നിയമമനുസരിച്ചോ സഭാ നിയമമനുസരിച്ചോ അല്ലാ ഇടവക പള്ളികളുടെ സ്വത്തുക്കൾ ഭരിക്കേണ്ടതെന്നും അത് സിവിൽ നിയമമാനുസരിച്ചായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
![ചർച്ച് ആക്ട് പാസാക്കണമെന്ന് ജസ്റ്റിസ് കെമാൽ പാഷ Justice Kamal Pasha ജസ്റ്റിസ് കമാൽ പാഷ Church Act to be passed ചർച്ച് ആക്ട് പാസാക്കണം എറണാകുളം Ernakulam ജസ്റ്റിസ് കെമാൽ പാഷ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8524902-thumbnail-3x2-gsdg.jpg)
കേസുകളിൽ വിധി നടപ്പാക്കുന്നത് പൊലീസിനെ ഉപയോഗിച്ച് അതിക്രമം നടത്തിയാകരുതെന്നും സഭകൾ തമ്മിലുള്ള പ്രശ്നങ്ങൾക്കും സഭയിലെ അനീതികൾക്കും അറുതി വരുത്താൻ ചർച്ച് ആക്ട് പാസാക്കണമെന്നും ഇന്ത്യൻ ഭരണഘടനയനുസരിച്ച് അത് വിശ്വാസികളായ പൗരന്മാരുടെ അവകാശമാണെന്നും ഇച്ചാശക്തിയുള്ള സർക്കാരാണെങ്കിൽ നിയമം കൊണ്ടുവരാനുള്ള ആർജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാനോൻ നിയമം അനുസരിച്ചുള്ള വിവാഹമോചനം നിയമപരമല്ലെന്നതുപോലെതന്നെ കാനോൻ നിയമമനുസരിച്ചോ സഭാ നിയമമനുസരിച്ചോ അല്ലാ ഇടവക പള്ളികളുടെ സ്വത്തുക്കൾ ഭരിക്കേണ്ടത്, മറിച്ച് ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന സിവിൽ നിയമമാനുസരിച്ചായിരിക്കണം. ഹിന്ദുക്കൾക്കും മുസ്‌ലീങ്ങൾക്കും നിയമങ്ങൾ ഉണ്ട്. അവരുടെ സ്വത്തുക്കളിൽ സർക്കാരിന് അവകാശമില്ല. വിശ്വാസികൾക്കാണ് അവകാശമുള്ളത്. അതുപോലെ 2009 ലെ ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടിസ് ആൻഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ബിൽ നിയമമായാൽ വിശ്വാസികൾക്കാണ് പ്രയോജനമെന്നും സർക്കാരിന് അതിൽ അനാവശ്യ ഇടപെടലുകൾ സാധ്യമാകില്ലെന്നും സ്റ്റിസ് കെമാൽ പാഷ കൂട്ടിച്ചേർത്തു.